
വാഷിംഗ്ടണ്‍: ഗാസ സമാധാന പദ്ധതിയില്‍ പ്രതീക്ഷ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പദ്ധതി വിജയത്തിലെത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. താന്‍ ഇക്കാര്യത്തില്‍ ഒരു പരിധി നിശ്ചയിച്ചിരുന്നുവെന്നും പ്രധാനപ്പെട്ട നിബന്ധനകളെല്ലാം ഹമാസ് സമ്മതിച്ചുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസ സമാധാന വിഷയത്തില്‍ ഈജിപ്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷമാണ് ട്രംപിന്റെ പ്രതികരണം.
” ഞാന്‍ ഇക്കാര്യത്തില്‍ ഒരു പരിധി നിശ്ചയിച്ചിരുന്നു. ഹമാസ് ചില നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു ” ഓവല്‍ ഓഫീസിലെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. കാര്യങ്ങളെല്ലാം നല്ല രീതിയിലാണെന്നാണ് വിശ്വാസം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കരാറിനെ വളരെ പോസിറ്റീവ് ആയിട്ടാണ് കണ്ടതെന്നും ചര്‍ച്ചകളെക്കുറിച്ച് നിഷേധാത്മകമായി പെരുമാറിയെന്നത് തെറ്റായ റിപ്പോര്‍ട്ടാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.












