
വാഷിംഗ്ടണ്‍: പ്രസിഡന്റിന്റെ അധികാര കസേരയിലേറിയ ഡോണള്‍ഡ് ട്രംപിന് ജനുവരി സമ്മാനിച്ച മറ്റൊരു സന്തോഷം…വിവാഹ വാര്‍ഷികാഘോഷം. 20 വര്‍ഷം മുമ്പുള്ള തങ്ങളുടെ വിവാഹ ചിത്രം പങ്കുവെച്ചാണ് ട്രംപ് ഭാര്യ മെലാനിയയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
Happy 20th Anniversary to Melania! pic.twitter.com/VIcXSQb4QO
— Donald J. Trump (@realDonaldTrump) January 22, 2025
”മെലാനിയയ്ക്ക് 20-ാം വാര്‍ഷികാശംസകള്‍,” എന്നാണ് ആദ്യ പോസ്റ്റില്‍ ട്രംപ് കുറിച്ചത്. പോസ്റ്റില്‍ വിവാഹ ദിന ചിത്രവുമുണ്ടായിരുന്നു.
”എന്റെ സുന്ദരിയായ ഭാര്യയും നമ്മുടെ അവിശ്വസനീയമായ പ്രഥമ വനിത മെലാനിയയുമൊത്തുള്ള 20 വര്‍ഷം ആഘോഷിക്കുന്നു. നിങ്ങള്‍ ഒരു അസാധാരണ ഭാര്യയും അത്ഭുതകരമായ അമ്മയുമാണ്. വാര്‍ഷികാശംസകള്‍…” എന്നാണ് രണ്ടാമത്തെ പോസ്റ്റില്‍ ട്രംപ് കുറിച്ചത്.
Celebrating 20 years with my beautiful wife and our incredible First Lady, Melania. You're an extraordinary wife and a wonderful mother.
— President Donald J. Trump (@POTUS) January 22, 2025
Happy Anniversary, @FLOTUS! pic.twitter.com/BPTfeGpA7x
1998-ല്‍ ഒരു പാര്‍ട്ടിയില്‍ കണ്ടുമുട്ടിയ ട്രംപും മെലാനിയ ക്‌നാസും 2005-ല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചിലെ ബെഥെസ്ഡ-ബൈ-ദി-സീയിലെ എപ്പിസ്‌കോപ്പല്‍ പള്ളിയില്‍വെച്ചാണ് വിവാഹിതരായത്. അന്ന് ചടങ്ങിന് സാക്ഷിയായി 350 ഓളം അതിഥികളുണ്ടായിരുന്നു. ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ഒരു ഗംഭീര വിരുന്നും നടന്നിരുന്നു. ആഢംബരം വിളിച്ചോതി, മെലാനിയ 100,000 ഡോളര്‍ വിലയുള്ള ക്രിസ്റ്റ്യന്‍ ഡിയോര്‍ ഗൗണ്‍ ധരിച്ചാണ് വിവാഹത്തിനെത്തിയത്. വിവാഹ വസ്ത്രം നിര്‍മ്മിക്കാന്‍ 500 മണിക്കൂറിലധികം കൈകൊണ്ട് തയ്യല്‍ വേണ്ടിവന്നുവെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അക്കാലത്ത് ദി പാം ബീച്ച് പോസ്റ്റിലും ദി പാം ബീച്ച് ഡെയ്ലി ന്യൂസിലും വന്ന അവരുടെ വിവാഹത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.











