
വാഷിംഗ്ടൺ: അമേരിക്കയിലെ അവധി ദിവസങ്ങളുടെ പേര് മാറ്റി വിക്ടറി ഡേ എന്നാക്കി മാറ്റുന്നതിനുള്ള നീക്കങ്ങളുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. മേയ് എട്ടിന് രണ്ടാം മഹായുദ്ധ വിജയദിനമായും നവംബർ 11നെ രണ്ടാം ലോക മഹായുദ്ധവിജയ ദിനമായും പുനർനാമകരണം ചെയ്യുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
യൂറോപ്യൻ യൂണിയനും മുൻ സോവിയറ്റ് രാജ്യങ്ങളും മേയ് 8, 9 തീയതികളിൽ വിജയ ദിനമായി ആചരിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ സഖ്യകക്ഷികൾ ജർമ്മനിയുടെ നിരുപാധികമായ കീഴടങ്ങൽ ഔദ്യോഗികമായി അംഗീകരിച്ചതിന്‍റെ വാർഷികം എന്ന നിലയിലാണ്. യുഎസിലും ചിലർ ഇത് ആചരിക്കാറുണ്ടെങ്കിലും യൂറോപ്പിലേതുപോലെ വ്യാപകമല്ല.