ഇറക്കുമതി തീരുവ കൂട്ടുന്ന ട്രംപിന്റെ ലക്ഷ്യം കാനഡയുടെ സമ്പദ്‌വ്യവസ്ഥ, തിരിച്ചടിക്കാന്‍ ഉറച്ച് കാനഡ

ന്യൂഡല്‍ഹി : ഇറക്കുമതി തീരുവ അമിതമായി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ട്രംപ് ലക്ഷ്യം വയ്ക്കുന്നത് വ്യാപാരയുദ്ധമാണെന്നും അത് കാനഡയെ ലക്ഷ്യംവെച്ചാണെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനുള്ള നീക്കമായാണ് ട്രൂഡോ ഇതിനെ കാണുന്നത്.

യുഎസിന്റെ നടപടികള്‍ക്കെതിരെ കനത്ത തിരിച്ചടിയാണ് കാനഡയിലെ പ്രവിശ്യകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ സാറ്റാര്‍ലിങ്കുമായുള്ള കരാര്‍ ഒന്റാരിയോ പ്രവിശ്യ നിര്‍ത്തലാക്കും. യുഎസ് മദ്യം ഔട്ട്‌ലറ്റുകളില്‍ നിന്ന് നീക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഒന്റാരിയോ അധികൃതര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. യുഎസ് കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കരാറുകള്‍ നിര്‍ത്തലാക്കാന്‍ നോവ സ്‌കോഷ്യ പ്രവിശ്യയും സജ്ജമായി.