ജീവിതം പൂജ്യത്തിൽ നിന്ന് വീണ്ടും കെട്ടിപ്പടുക്കണം’: അമേരിക്കയിലെ എട്ട് വർഷത്തെ കുടിയേറ്റ ജീവിതാനുഭവം പങ്കുവച്ച് ഇന്ത്യൻ വനിതാ സംരംഭക

തന്റെ എട്ട് വർഷത്തെ കുടിയേറ്റ ജീവിതത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ച് അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ സംരംഭക ഐശ്വര്യ ശ്രീനിവാസൻ. പുതിയൊരു രാജ്യത്തിലേക്ക് മാറിയ ശേഷം ജീവിതം പൂജ്യത്തിൽ നിന്ന് വീണ്ടും പണിയേണ്ടി വന്നതും, വിമർശനങ്ങൾക്കിടയിലും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് പോയതുമാണ് അവർ ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെ വ്യക്തമാക്കിയത്. അമേരിക്കയിലേക്ക് മാറിയിട്ട് എട്ട് വർഷത്തിലേറെയായി. ഒരു കുടിയേറ്റക്കാരനാകുന്നത് പല കാര്യങ്ങളും പഠിപ്പിക്കും. നിങ്ങളുടെ കഥ ആരും അറിയാത്ത ഇടങ്ങളിലേക്ക് കടന്നുചെന്നാലും നിങ്ങൾ അവിടെ അർഹതയുള്ള ആളാണെന്ന് സ്വയം വിശ്വസിക്കാൻ അത് നിങ്ങളെ പഠിപ്പിക്കുമെന്ന് ഐശ്വര്യ പറയുന്നു.

പുതിയ രാജ്യത്തിലേക്ക് മാറുന്നത് പുതിയ സംസ്കാരം, ജോലി രീതികൾ, തമാശകൾ, സൗഹൃദങ്ങൾ, ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാൻ പഠിക്കുന്നതാണെന്നും ഡാറ്റാ സയൻസും കൃത്രിമ ബുദ്ധിയും (AI) മേഖലയിലെ പ്രൊഫഷണലായാണ് അമേരിക്കയിലെ തന്റെ യാത്ര ആരംഭിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കി. ദീർഘവും കഠിനവുമായ കുടിയേറ്റ നടപടിക്രമങ്ങളിലൂടെ കടന്നുപോയതായും അത് ക്ഷമയെയും ആത്മവിശ്വാസത്തെയും മാനസിക ശക്തിയെയും പരീക്ഷിച്ചതായും അവർ പറഞ്ഞു. പിന്നീട് സംരംഭക, കണ്ടന്റ് ക്രിയേറ്റർ, സ്റ്റാർട്ടപ്പ് ഉപദേഷ്ടാവ്, AI അധ്യാപിക, ബിസിനസ് ഉടമ എന്നീ നിലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.

ഇതൊന്നും ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല, അമേരിക്കയിൽ ജീവിച്ചത് സ്വന്തം മൂല്യം തിരിച്ചറിയാനും, തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങൾക്കെതിരെ ശബ്ദമുയർത്താനും, മറ്റുള്ളവരുടെ സൗകര്യത്തിനായി സ്വന്തം സ്വപ്നങ്ങളെ ചെറുതാക്കാതിരിക്കാനും തന്നെ പഠിപ്പിച്ചുവെന്ന് ഐശ്വര്യ പറഞ്ഞു. അതേസമയം കുടിയേറ്റ ജീവിതത്തിനൊപ്പം വരുന്ന ഏകാന്തതയെക്കുറിച്ചും അവർ തുറന്നുപറഞ്ഞു. നിങ്ങൾ ഒരു രാജ്യം മാത്രമല്ല മാറ്റുന്നത്. നിങ്ങളുടെ മുഴുവൻ ജീവിതവും പൂജ്യത്തിൽ നിന്ന് വീണ്ടും പണിയുകയാണ് ചെയ്യുന്നത്. താമസസ്ഥലം, ജോലി, വിസ, സൗഹൃദങ്ങൾ, ആരോഗ്യസംരക്ഷണം, നികുതി, സ്വന്തം വ്യക്തിത്വം, സമൂഹത്തിൽ സ്വീകാര്യത നേടൽ തുടങ്ങിയ നിരവധി കാര്യങ്ങൾ കുടിയേറ്റക്കാർക്ക് പുതുതായി കണ്ടെത്തേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.

ചിലർ എന്നോട് ഇന്ത്യയിലേക്ക് തിരികെ പോയി സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാൻ പറഞ്ഞു. ചിലർ അമ്മയെ ഒറ്റയ്ക്കാക്കി വന്നുവെന്നും വിമർശിച്ചു. എന്നാൽ കുടുംബത്തോടുള്ള സ്നേഹവും മാതാപിതാക്കളോടുള്ള കരുതലും ദേശസ്നേഹവും ഒരാളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം തീരുമാനിക്കുന്നതല്ല. സ്വന്തം വേരുകളെ സ്നേഹിച്ചുകൊണ്ടുതന്നെ മറ്റൊരു രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. ഞാൻ ഇവിടെ വന്നത് സ്വന്തം നാടിനെ ഉപേക്ഷിക്കാനല്ല. എന്റെ കഴിവിൽ വിശ്വസിച്ച് ഓരോ അവസരവും സ്വന്തമാക്കാനായിരുന്നു. അതിന് ഞാൻ ഒരിക്കലും ക്ഷമ ചോദിക്കില്ല, എന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

അതേസമയം, ഐശ്വര്യയുടെ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായി. പുതിയ രാജ്യത്ത് ജീവിതം പുനർനിർമിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും കുടിയേറ്റ ജീവിതത്തിലെ ഏകാന്തതയും പലരും അവരുടെ അനുഭവങ്ങളിലൂടെ പങ്കുവച്ചു. പലരും “വിജയത്തിന് പിന്നിലെ പോരാട്ടം പലരും കാണുന്നില്ല” എന്ന അഭിപ്രായവും രേഖപ്പെടുത്തി.

An Indian founder based in the United States has opened up about her journey as an immigrant, sharing how the last eight years shaped her professionally and personally

More Stories from this section

family-dental
witywide