ജി7 ഉച്ചകോടി; നാളുകൾക്ക് ശേഷം നേരിട്ട് കൂടിക്കാഴ്ച നടത്തി ട്രംപും മോദിയും

ഏറെ നാളുകൾക്ക് നേരിട്ട് കൂടിക്കാഴ്ച നടത്തി ട്രംപും മോദിയും. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ലോക നേതാക്കൾ ഒത്തുചേർന്നിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. ജിനീവയിലെത്തിയ മോദിയെ സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിൻ സ്വീകരിച്ചു. എവിയാനിൽ നടക്കുന്ന നിർണായക ജി7 ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ജി7 ഇതര രാജ്യങ്ങളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. ജി7 അംഗരാജ്യങ്ങളുടെ നേതാക്കൾക്ക് പുറമെ ചൈന, ഇന്ത്യ, ബ്രസീൽ, കെനിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഫ്രഞ്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

അടുത്ത രണ്ട് ദിവസങ്ങളിലായി ഇറാൻ, യുക്രൈൻ യുദ്ധങ്ങൾ മുതൽ കൃത്രിമ ബുദ്ധിയുടെ (AI) വളർച്ച വരെയുള്ള വിവിധ ആഗോള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്യും. ഇറാൻ-യുക്രൈൻ യുദ്ധങ്ങൾ, കൃത്രിമ ബുദ്ധിയുടെ വളർച്ച, ആഗോള സുരക്ഷ, സാമ്പത്തിക വെല്ലുവിളികൾ എന്നിവയാണ് ഇത്തവണത്തെ ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അമേരിക്ക ധാരണയിലെത്തിയതായും ജൂൺ 19ന് ജിനീവയിൽ സമാധാന കരാർ ഒപ്പിടുമെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം, യുക്രൈനിലെ യുദ്ധം തുടരുകയാണ്. റഷ്യയുടെ പുതിയ ആക്രമണത്തിൽ കീവിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി7. ഈ വർഷം ജി7-ന്റെ അധ്യക്ഷസ്ഥാനം ഫ്രാൻസിനാണ്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി സനേ ടകൈച്ചി, ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രിഡ്രിച്ച് മെർസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കും.ജി7 രാജ്യങ്ങൾക്ക് പുറമെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താഹ് എൽ-സിസി, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദ സിൽവ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ-മ്യുങ്, കെനിയൻ പ്രസിഡന്റ് വില്യം സമോയി റൂട്ടോ എന്നി ജി7 ഇതര രാജ്യങ്ങളിലെ നേതാക്കളെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ക്ഷണിച്ചിട്ടുണ്ട്.

ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ

ഫ്രഞ്ച് പ്രസിഡൻസിയുടെ ജി7 ഉച്ചകോടി 2026 വെബ്സൈറ്റ് പ്രകാരം പ്രധാന ലക്ഷ്യങ്ങൾ

:യുക്രൈനും അവിടുത്തെ ജനങ്ങൾക്കും ജി7 പിന്തുണ ഉറപ്പാക്കി പ്രധാന ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരം കാണുക.കുട്ടികളുടെ വികസനം മുതൽ ഓൺലൈൻ സുരക്ഷ വരെ ഉൾപ്പെടുന്ന ബാല്യകാല വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.സംഘടിത കുറ്റകൃത്യങ്ങൾക്കും അനധികൃത പണമൊഴുക്കുകൾക്കും എതിരെ പോരാടുക.ആഗോള ഭരണ സംവിധാനത്തിലെ പുതിയ നിയമങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുക.

Prime Minister Narendra Modi and US President Donald Trump met as world leaders gathered for the G7 summit.

More Stories from this section

family-dental
witywide