പശ്ചിമേഷ്യൻ സംഘർഷം; വിമാന ഇന്ധനവില ഉയരുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്‌താൻസ

ബെർലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ധന വില കുതിക്കുന്നു. ഇന്ധനപ്രതിസന്ധി മറികടക്കാനായി ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്‌താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കുന്നു. മേയ് മുതൽ ഒക്ടോബർ വരെ ഏകദേശം 40,000 മെട്രിക് ടൺ ഇന്ധനം ലാഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന ഇന്ധന വില ഇരട്ടിയായിരുന്നു. പ്രതിസന്ധി മറികടക്കാൻ ആദ്യ ഘട്ടത്തിൽ മേയ് അവസാനം വരെ 120 വിമാനങ്ങൾ റദ്ദാക്കിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച ലുഫ്‌താൻസ സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ 27 പഴയ വിമാനങ്ങളുടെ സർവീസ് കമ്പനി നിർത്തിവെച്ചതിന് പിന്നാലെയാണ് ഇപ്പോൾ വിമാന സർവീസുകളും റദ്ദാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide