
വാഷിംഗ്ടണ്‍: യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെയുള്ള ആക്രമണത്തിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഒരു ചാറ്റ് ഗ്രൂപ്പിലെ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകന് ചോര്‍ന്നതിനു പിന്നാലെ ട്രംപ് ഭരണകൂടം ഇന്റലിജന്‍സ് ചാറ്റുകള്‍ സംരക്ഷിക്കണമെന്ന് യുഎസ് ജഡ്ജിയുടെ ഉത്തരവ്.
ആപ്പിലെ ഗ്രൂപ്പിലേക്ക് അബദ്ധവശാല്‍ അതിന്റെ എഡിറ്ററെ ചേര്‍ത്തതായി അറ്റ്‌ലാന്റിക് മാഗസിന്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് വൈറ്റ് ഹൗസിനുമേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്.
ജില്ലാ ജഡ്ജി ജെയിംസ് ബോസ്‌ബെര്‍ഗ് – മാര്‍ച്ച് 11 നും മാര്‍ച്ച് 15 നും ഇടയിലുള്ള എല്ലാ ഉന്നതതല ആശയവിനിമയങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.













