ആണവ കരാറിനുള്ള നിര്‍ദ്ദേശം ഇറാന് നല്‍കിയതായി അമേരിക്ക, ഉചിതമായ മറുപടി നല്‍കുമെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രി

വാഷിംഗ്ടണ്‍: ആണവ കരാറിനുള്ള നിര്‍ദ്ദേശം യുഎസ് ഇറാന് അയച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ആണവായുധ നിര്‍മ്മാണത്തിലെ പ്രധാന ഘടകമായ യുറേനിയത്തിന്റെ ഉത്പാദനം ഇറാന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് യുഎന്‍ ആണവ നിരീക്ഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അമേരിക്കയുട നീക്കം.

കരാറിനായുള്ള നിര്‍ദേശം തനിക്ക് ലഭിച്ചതായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. കരാര്‍ അംഗീകരിക്കുന്നതാണ് ടെഹ്റാന്റെ ‘നല്ല താല്‍പ്പര്യം’ എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ശനിയാഴ്ച പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് ഇറാനിലേക്ക് നിര്‍ദ്ദേശം അയച്ചതെന്ന് ലീവിറ്റ് പറഞ്ഞു.

‘ഇറാന്‍ ജനതയുടെ തത്വങ്ങള്‍, ദേശീയ താല്‍പ്പര്യങ്ങള്‍, അവകാശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി യുഎസ് നിര്‍ദ്ദേശത്തിന് ഉചിതമായ മറുപടി നല്‍കുമെന്ന് മറുപടിയായി അരാഗ്ചി എക്സില്‍ എഴുതി.

Also Read

More Stories from this section

family-dental
witywide