
ഭീകരവാദത്തിന്റെ പ്രയോക്താക്കൾ എന്നു ക്യൂബയെ വിശേഷിപ്പിച്ചിരുന്ന അമേരിക്കൻ നിലപാട് മാറ്റി ജോ ബൈഡൻ. ഭീകരവാദത്തിന്റെ സ്പോൺസർ എന്ന ക്യൂബയുടെ പദവി പ്രസിഡന്റ് ജോ ബൈഡൻ നീക്കം ചെയ്തതായി വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. തടവുകാരെ മോചിപ്പിക്കുന്ന കരാറിന്റെ ഭാഗമായയാണ് ഇത്.
ഇതിനുതൊട്ടുപിന്നാലെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് തടവിലാക്കപ്പെട്ട 553 തടവുകാരെ മോചിപ്പിക്കുമെന്ന് ക്യൂബ പ്രഖ്യാപിച്ചു. നാല് വർഷം മുമ്പ് സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ ഇതിൽ ഉൾപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2021-ൽ തന്റെ ആദ്യ ഭരണത്തിന്റെ അവസാന ദിവസങ്ങളിലാണ് ക്യൂബയുടെ ” ഭീകരവാദ പദവി പുനഃസ്ഥാപിച്ചത്. അതോടെ ക്യൂബക്കുള്ള യുഎസ് സാമ്പത്തിക സഹായവും ആയുധ കയറ്റുമതിയും നിരോധിച്ചിരുന്നു.
യുഎസ് തീവ്രവാദ സ്പോൺസർമാരുടെ പട്ടികയിൽ ഉത്തരകൊറിയ, സിറിയ, ഇറാൻ എന്നിവയ്‌ക്കൊപ്പമായിരുന്നു ക്യൂബയുടെ സ്ഥാനം.
US to remove Cuba from state sponsors of terror list