
ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഭാര്യ ജീനറ്റും ആഗ്രയിലെ ചരിത്രപ്രസിദ്ധമായ താജ്മഹൽ സന്ദർശിച്ചു. സന്ദർശന വേളയിൽ ഇന്ത്യൻ സംസ്കാരത്തോടുള്ള തൻ്റെ ആദരവ് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചു. സന്ദർശിക്കുന്ന രാജ്യങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്നും, ലോക അത്ഭുതങ്ങളിലൊന്നായ താജ്മഹൽ നേരിൽ കാണാൻ കഴിഞ്ഞത് അതിനുള്ള മികച്ച അവസരമാണെന്നും റൂബിയോ പറഞ്ഞു.
തൻ്റെ സന്ദർശനത്തിനിടയിൽ ഡോണൾഡ് ട്രംപിൻ്റെ മുൻപത്തെ അറ്റ്‌ലാൻ്റിക് സിറ്റി കാസിനോയെക്കുറിച്ച് തമാശയായി പരാമർശിക്കാനും അദ്ദേഹം മറന്നില്ല. “ഞാൻ ആദ്യമായാണ് യഥാർത്ഥ താജ്മഹൽ കാണുന്നത്. മുൻപ് പ്രസിഡൻ്റിന് ന്യൂജേഴ്‌സിയിൽ ഉണ്ടായിരുന്ന കാസിനോയെക്കുറിച്ച് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളൂ,” റൂബിയോ തമാശ രൂപേണ പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ലഭിച്ച ഒഴിവുസമയമാണ് താജ്മഹൽ സന്ദർശനത്തിനായി വിനിയോഗിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈവിധ്യവും മഹത്തായ ചരിത്രവുമുള്ള വലിയൊരു രാജ്യമാണ് ഇന്ത്യയെന്നും, ഇവിടുത്തെ സാംസ്കാരിക കേന്ദ്രങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ റൂബിയോ, ഡൽഹിയിൽ നടക്കുന്ന ക്വാഡ് യോഗത്തോടെ തൻ്റെ യാത്ര പൂർത്തിയാക്കും.
#WATCH | Uttar Pradesh: US Secretary of State, Marco Rubio and his wife Jeanette D. Rubio, at the Taj Mahal in Agra
— ANI (@ANI) May 25, 2026
US Ambassador to India Sergio Gor is also present.
(Source: US Network Pool via Reuters) pic.twitter.com/XZvdRHfwfY
‘Respect for Indian culture’; Marco Rubio and his wife visit Taj Mahal













