പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം : 11 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കി

കൊച്ചി: മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നതില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. വിശദ അന്വേഷണത്തിന് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റ് രണ്ടിന് ചുമതല നല്‍കി. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്.

പാട്ട അവകാശം മാത്രമുള്ള ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് പി വി അന്‍വറിനെതിരായ ആരോപണം. അന്‍വറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More Stories from this section

family-dental
witywide