
ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്റ് ഡി പോളിന്റെ തിരുന്നാളിനോട് അനുബന്ധിച്ച് വിൻസെന്റ് ഡി പോൾ ദിനവും നടുതലത്തിരുന്നാളും സംയുക്തമായി ആഘോഷിച്ചു.

വിൻസെന്റ് ഡി പോൾ സൊസൈറ്റി വഴി ചെയ്ത നന്മകൾ ജോൺ വാരിയെത്ത് ഇടവക ജനത്തിന് വിവരിച്ചു. വിൻസെന്റ് ഡി പോൾ ദിനമായ ഞായറാഴ്ച വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളുടെ കാഴ്ചവെപ്പ് സമർപണം നടത്തപ്പെട്ടു. അന്നത്തെ വിശുദ്ധ ബലിയർപ്പണത്തിന് സൊസൈറ്റി അംഗങ്ങൾ നേതൃത്വം നൽകി. ചാരിറ്റി ഫണ്ട് ധനശേഖരണാർത്ഥം നടുതലത്തിരുന്നാൾ ഒപ്പം ആഘോഷിച്ചു.

പച്ചക്കറികൾ എത്തിച്ച് വിൽപ്പന നടത്തി നേടിയ തുക അനേകർക്ക് ആശ്വാസകരമായി മാറും എന്ന് പ്രസിഡന്റ് റ്റെറി മാത്യു വാളശേരിൽ പറഞ്ഞു. തിരുനാൾ നന്മയുടെ ഉത്സവമാക്കി മാറ്റാൻ സാധിച്ചുവെന്നും ഏവരുടെയും സഹായ സഹകരണങ്ങൾക്ക് നന്ദ പറയുന്നതായും എക്സിക്യൂട്ടിവ് അംഗങ്ങൾ അറിയിച്ചു.










