ഇറാനിൽ വമ്പൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി, 16500 കോടി ഡോളർ മൂല്യമെന്ന് റിപ്പോർട്ട്; അമേരിക്കൻ ഉപരോധത്തിനിടെ ഇറാന് വലിയ ആശ്വാസം

യുദ്ധത്തിനൊപ്പമുള്ള അമേരിക്കൻ ഉപരോധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ വമ്പൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഇറാൻ. പതിനാറായിരത്തി അഞ്ഞൂറു കോടി ഡോളർ മൂല്യം പ്രതീക്ഷിക്കുന്ന നിക്ഷേപമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. 7.5 ട്രില്യൺ ക്യൂബിക് അടിയാണ് ഇതിന്റെ മൊത്തം ശേഖരം. ഇത് ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള പ്രകൃതിവാതകമാണെന്ന് അധികൃതർ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക പാടങ്ങളിലൊന്നായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിൽ നിന്നുള്ള 15 വർഷത്തെ ഉൽപ്പാദനത്തിന് തുല്യമാണ് ഈ പുതിയ ശേഖരം. രാജ്യത്തിന് വലിയ ആശ്വാസം പകരുന്നതാണ് ഈ പുതിയ കണ്ടുപിടുത്തം.

Iran Discovers Major Natural Gas Reserve Worth $16.5 Billion Amid Economic Crisis

More Stories from this section

family-dental
witywide