വിസ്കോൺസിൻ സുപ്രീംകോടതി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള സൂസൻ ക്രോഫോർഡ് വിജയിച്ചു

വിസ്കോൺസിൻ: വിസ്കോൺസിൻ സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പിൽ സൂസൻ ക്രോഫോർഡ് വിജയിച്ചു.
ഈ വിജയത്തോടെ  സംസ്ഥാനത്തിന്റെ പരമോന്നത കോടതിയിൽ ലിബറലുകൾക്ക് അവരുടെ നേരിയ ഭൂരിപക്ഷം നിലനിർത്താനായി. ഓഗസ്റ്റിൽ ക്രോഫോർഡ് സത്യപ്രതിജ്ഞ ചെയ്യും

ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള ഡെയ്ൻ കൗണ്ടി സർക്യൂട്ട് ജഡ്ജിയായ ക്രോഫോർഡ്, വൗകെഷ കൗണ്ടി സർക്യൂട്ട് ജഡ്ജിയും മുൻ റിപ്പബ്ലിക്കൻ അറ്റോർണി ജനറലുമായ ബ്രാഡ് സ്‌കിമലിനെയാണ് പരാജയപ്പെടുത്തിയത്. 10 വർഷത്തേക്കാണ്  കാലാവധി.. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ ഈ മത്സരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു . യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സംസ്ഥാന സുപ്രീം കോടതി മത്സരമായി മാറുകയും ചെയ്തു. ബ്രാഡ് സ്‌കിമലിനു വേണ്ടി ഇലോൺ മസ്ക് രംഗത്തു വന്നിരുന്നു. സൂസൻ ക്രോഫോർഡിൻ്റെ വിജയം ട്രംപിന് ഒരു തിരിച്ചടിയായി

Wisconsin Supreme Court race won by Susan Crawford

More Stories from this section

family-dental
witywide