ലിൻഡ്സെ ഗ്രഹാമിൻ്റെ പെട്ടെന്നുള്ള മരണത്തിന് കാരണം ഹൃദയാഘാതം എന്ന് പ്രഥമിക നിഗമനം

റിപ്പബ്ലിക്കൻ സെനറ്ററും കടുത്ത ട്രംപ് അനുകൂലിയുമായ ലിൻഡ്സെ ഗ്രഹാ (71)മിൻ്റെ പെട്ടെന്നുള്ള മരണത്തിന് കാരണം ഹൃദയാഘാതം എന്ന് പ്രഥമിക നിഗമനം. 
 കൊളംബിയ ഡിസ്ട്രിക്റ്റിലെ മെഡിക്കൽ എക്സാമിനറുടെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം,  അഥീറോസ്ക്ലിറോസിസ് (Atherosclerosis, ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥ)   മൂലം ധമനി പൊട്ടികയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്തതാണ് ( അയോർട്ടിക് ഡിസെക്ഷൻ )  മരണകാരണമെന്ന് ഗ്രഹാമിന്റെ വക്താവ് ഞായറാഴ്ച അറിയിച്ചു.

യുക്രെയ്ൻ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിനു ശേഷം ഞായറാഴ്ച നടത്താനിരുന്ന “മീറ്റ് ദി പ്രസിൽ” പങ്കെടുക്കുന്നതിനു തൊട്ടുമുമ്പുമായിരുന്നു അദ്ദേഹത്തിന്റെ മരണം.

കടുത്ത ഇറാൻ വിരോധിയായ ഗ്രഹാമിനെ ഇറാൻ കൊലപ്പെടുത്തിയെന്ന രീതിയി ൽ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. 

“എനിക്ക് ഇതുവരെ അറിയാവുന്ന ഏറ്റവും മികച്ച ആളുകളിൽ ഒരാളും മികച്ച സെനറ്ററും” എന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ഗ്രഹാമിനെ വിശേഷിപ്പിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.”അദ്ദേഹം എപ്പോഴും പ്രവർത്തിച്ചിരുന്നു, ഒരു യഥാർത്ഥ അമേരിക്കൻ ദേശസ്നേഹിയായിരുന്നു. ലിൻഡ്സെയെ വളരെയധികം മിസ് ചെയ്യും,” ട്രംപ് പറഞ്ഞു.

More Stories from this section

family-dental
witywide