കാലിഫോർണിയയിൽ കാർ നടപ്പാതയിൽ ഇടിച്ച് കയറി മൂന്ന് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓക്‌ലൻഡിൽ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലുണ്ടായിരുന്ന ആളുകളിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. വേഗത്തിൽ എത്തിയ കാർ ആദ്യം പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചശേഷം നിരവധി കാൽനട യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിന് പിന്നാലെ മൂന്ന് പേരെ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. വാഹനം ഓടിച്ചിരുന്നയാൾ 18 വയസിന് താഴെയുള്ള ആളാണെന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. ഡ്രൈവർക്കും പരിക്കേറ്റതിനാൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

85-ാം അവന്യൂവിലൂടെ വേഗത്തിൽ എത്തിയ വാഹനം International Boulevard ലേക്ക് തിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.അപകടത്തിൽ മദ്യമോ ലഹരിമരുന്നുകളോ പങ്കുവഹിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

3 people killed, several others injured after driver crashes into pedestrians in Oakland, California

More Stories from this section

family-dental
witywide