ഉഷ വാൻസിനെതിരായ അബ്ദുൽ എൽ-സയീദിന്റെ പരാമർശം തിരിച്ചടിയാകുന്നു; ഇന്ത്യൻ-അമേരിക്കക്കാർക്കിടയിലും വനിതാ വോട്ടർമാർക്കിടയിലും പ്രതിഷേധം

മിഷിഗൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയും രണ്ടാം വനിതയുമായ ഉഷ വാൻസിനെതിരെ മിഷിഗൺ സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സയീദ് നടത്തിയ വിവാദ പരാമർശം തിരിച്ചടിയാകുന്നു. മിഷിഗണിലെ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനും വനിതാ വോട്ടർമാർക്കുമിടയിൽ എൽ-സയീദിനെതിരെ പ്രതിഷേധം ശക്തമാകുന്നതായാണ് റിപ്പോർട്ട്. ഉഷയുടെ ഇന്ത്യൻ വംശപാരമ്പര്യത്തെ പരോക്ഷമായി ലക്ഷ്യമിട്ടുള്ളതെന്ന് വിമർശകർ വിശേഷിപ്പിച്ച പരാമർശമാണ് വിവാദമായത്.

ജെ.ഡി. വാൻസിന്റെ മുത്തച്ഛനെ പരാമർശിച്ചുകൊണ്ട് എൽ-സയീദ് എക്സിൽ പരിഹാസരൂപത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. “ജെ.ഡി. ഉഷയെയും കൂട്ടി പപ്പാവിനെ കാണാൻ പഴയകാലത്തേക്ക് പോകുമോ?” എന്നായിരുന്നു എൽ-സയീദിന്റെ പരാമർശം. ഉഷയുടെ ഇന്ത്യൻ വംശപാരമ്പര്യത്തെ ലക്ഷ്യമിട്ടുള്ള വംശീയ പരാമർശമാണിതെന്ന് വിമർശകർ ആരോപിച്ചു. പരാമർശത്തോട് ഉഷ വാൻസ് പിന്നീട് പ്രതികരിച്ചിരുന്നു. സത്യത്തിൽ ഞാൻ ചിരിച്ചുപോയ എന്നായിരുന്നു ഉഷയുടെ പ്രതികരണം.

ജെ.ഡി. വാൻസിന്റെ മുത്തച്ഛനെയും മുത്തശ്ശിയെയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവർ വളർത്തിയ മക്കളെ തനിക്ക് അറിയാമെന്നും സ്നേഹിക്കുന്നുവെന്നും ഉഷ പറഞ്ഞു. സംഭവത്തിൽ മിഷിഗണിലെ ഏകദേശം 1.30 ലക്ഷം ഇന്ത്യൻ-അമേരിക്കക്കാരുടെ പിന്തുണ എൽ-സയീദിന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങളുടെ വിലയിരുത്തൽ. വനിതാ വോട്ടർമാരും നിർണായകമാകുമെന്നാണ് കണക്കുകൂട്ടൽ. കുടുംബാംഗങ്ങളെ രാഷ്ട്രീയ ആക്രമണത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ സണ്ണി റെഡ്ഡി പറഞ്ഞു.

“നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പരസ്പരം വിമർശിക്കാം. എന്നാൽ കുടുംബത്തെയും കുട്ടികളെയും ഇതിലേക്ക് കൊണ്ടുവരുന്നത് വലിയ തെറ്റാണ്. അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരല്ല,” എന്ന് റെഡ്ഡി പറഞ്ഞു.ഉഷയുടെ അടുത്തിടെയുണ്ടായ ഗർഭധാരണത്തെപ്പോലും രാഷ്ട്രീയ ആക്രമണത്തിന്റെ ഭാഗമായി പരാമർശിച്ചതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. എൽ-സയീദിന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രീയ പരസ്യം തയ്യാറാക്കാനുള്ള നടപടികൾ പാർട്ടി ആരംഭിച്ചതായും റെഡ്ഡി വ്യക്തമാക്കി.

വെള്ളിയാഴ്ച മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയും ഇന്ത്യൻ-അമേരിക്കൻ നേതാക്കളും എൽ-സയീദ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മിഷിഗണിലെ സെനറ്റ് പോരാട്ടത്തിൽ എൽ-സയീദ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രതിനിധിയുമായ മൈക്ക് റോജേഴ്സിനെതിരെ കടുത്ത മത്സരത്തിലാണ്. നിലവിലെ RealClearPolitics ശരാശരിയിൽ ഇരുവരും തമ്മിലുള്ള വ്യത്യാസം ഒരു ശതമാനത്തിൽ താഴെയാണ്. അതേസമയം, എൽ-സയീദിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽനിന്നും വിമർശനം ഉയരുന്നുണ്ട്.

വിവാദ പുരോഗമന കമന്റേറ്റർ ഹസൻ പൈക്കറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ചില ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഉഷ വാൻസ് വിവാദവും ഉയർന്നത്.

Abdul El-Sayed’s derogatory remarks against Usha Vance backfiring among Indian-Americans & women: ‘He’s going to see…’

More Stories from this section

family-dental
witywide