ഹാലോവീൻ ആഘോഷത്തിന് ട്രംപ് എത്തിയേക്കും; മാർ-എ-ലാഗോയ്ക്ക് സമീപം വ്യോമപ്രതിരോധ സംവിധാനം വിന്യസിച്ച് യുഎസ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയ്ക്കും പാം ബീച്ച് വിമാനത്താവളത്തിനും സമീപം വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചു. യുഎസ് സീക്രട്ട് സർവീസിന്റെ നിർദേശപ്രകാരമാണ് നടപടി. വിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയിൽനിന്നുള്ള വ്യോമഭീഷണികൾ നേരിടാൻ ശേഷിയുള്ള ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ട്രംപ് ഈ വാരാന്ത്യത്തിൽ മാർ-എ-ലാഗോയിലെ വാർഷിക ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുരക്ഷ ശക്തമാക്കിയത്.

നിലവിൽ ഭീഷണി സാഹചര്യമാണുള്ളതെന്നും സുരക്ഷാ ക്രമീകരണങ്ങൾ തുടർച്ചയായി പരിഷ്കരിച്ചുവരികയാണെന്നും സീക്രട്ട് സർവീസ് അറിയിച്ചു. ഡ്രോണുകളെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് നോർത്ത് അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡിന്റെയും (NORAD) യുഎസ് നോർത്തേൺ കമാൻഡിന്റെയും സഹായം തേടിയിട്ടുണ്ട്. സീക്രട്ട് സർവീസിന്റെ ആവശ്യപ്രകാരം മാർ-എ-ലാഗോയ്ക്ക് സമീപം ഭൂതല അധിഷ്ഠിത വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായി ഇരു സൈനിക കമാൻഡുകളും സ്ഥിരീകരിച്ചു. എന്നാൽ പ്രത്യേകമായ ഭീഷണിയെ തുടർന്നാണോ സുരക്ഷ ശക്തമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

മാർ-എ-ലാഗോയ്ക്ക് സമീപം അത്യാധുനിക റഡാർ സംവിധാനമോ ഡ്രോണുകളെ കണ്ടെത്താനുള്ള ഉപകരണമോ സ്ഥാപിക്കുന്നതായി കണ്ടെന്ന് CBS12 ന്യൂസ് റിപ്പോർട്ട് ചെയ്തു. ക്യാമറകൾക്കും സെൻസറുകൾക്കും സമാനമായ ഉപകരണങ്ങൾ ഘടിപ്പിച്ച സൈനിക വാഹനവും പ്രദേശത്തുണ്ടായിരുന്നു. അതേസമയം, ട്രംപിന്റെ സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒക്ടോബർ 30 മുതൽ നവംബർ 1 വരെ പാം ബീച്ച് മേഖലയിലെ വിമാന സർവീസുകൾക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ട്രംപിന്റെ സന്ദർശനം കണക്കിലെടുത്ത് സൗത്ത് ഓഷ്യൻ ബൊളിവാർഡിലെ ഒരു ഭാഗം വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമുതൽ അടച്ചിടുമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും പാം ബീച്ച് അധികൃതർ അറിയിച്ചു. ട്രംപ് മാർ-എ-ലാഗോയിലെത്തുമ്പോൾ സമാനമായ ഗതാഗത നിയന്ത്രണങ്ങൾ പതിവായി ഏർപ്പെടുത്താറുണ്ട്.

Air defence systems deployed near Mar-a-Lago, Palm Beach airport ahead of Trump’s likely Halloween visit

More Stories from this section

family-dental
witywide