പിച്ചൈയും സാം ആൾട്ട്മാനും സസ്യാഹാരികൾ; ‘എന്റെ പ്രഭാതഭക്ഷണം സ്റ്റീക്കും മുട്ടയും’, ഇലോൺ മസ്‌ക്

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ഓപ്പൺഎഐ മേധാവി സാം ആൾട്ട്മാനും ആന്ത്രോപിക് സിഇഒ ദാരിയോ അമോഡെയും സസ്യാഹാരികളാണെന്ന സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടിയുമായി ഇലോൺ മസ്‌ക്. താൻ ദിവസവും പ്രഭാതഭക്ഷണത്തിന് സ്റ്റീക്കും മുട്ടയും കാപ്പിയുമാണ് കഴിക്കുന്നതെന്ന് മസ്‌ക് എക്സിൽ കുറിച്ചു. ഫ്രീസ്റ്റൈൽ ക്ലൗഡ് സിഇഒ ബെൻ സ്വെർഡ്ലോയാണ് പ്രമുഖ ടെക് കമ്പനി മേധാവികളുടെ ഭക്ഷണശീലങ്ങൾ ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്.

“ദാരിയോ അമോഡെ സസ്യാഹാരിയാണ്. സാം ആൾട്ട്മാനും സുന്ദർ പിച്ചൈയും സസ്യാഹാരികളാണ്. ഇക്കാര്യം ശ്രദ്ധിക്കണം,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇതിന് മറുപടിയായാണ് “ഞാൻ എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് സ്റ്റീക്കും മുട്ടയും കാപ്പിയും കഴിക്കുന്നു” എന്ന് മസ്‌ക് വ്യക്തമാക്കിയത്.

കുട്ടിക്കാലം മുതൽ സസ്യാഹാരിയാണെന്ന് സാം ആൾട്ട്മാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലിയും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിൽ വളർന്ന തനിക്ക് രാവിലെ ചായ നിർബന്ധമാണെന്നും സസ്യാഹാരിയായതിനാൽ പ്രോട്ടീൻ ലഭിക്കാൻ ടോസ്റ്റിനൊപ്പം ഓംലെറ്റ് കഴിക്കാറുണ്ടെന്നും സുന്ദർ പിച്ചൈ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. രാവിലെ 6.30നും ഏഴിനും ഇടയിൽ ഉണർന്ന് പത്രം വായിച്ചാണ് ദിവസം ആരംഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തന്റെ സഹോദരിയും ആന്ത്രോപിക് സഹസ്ഥാപകയുമായ ഡാനിയേല അമോഡെയ്ക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് ദാരിയോ അമോഡെ സസ്യാഹാരിയായതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചെറുപ്പത്തിൽ താൻ സസ്യാഹാരം സ്വീകരിച്ചതിന് പിന്നാലെയാണ് സഹോദരനും ആ തീരുമാനം എടുത്തതെന്ന് ഡാനിയേല പറഞ്ഞു. ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് താൻ സസ്യാഹാരിയായതെന്ന് ദാരിയോയും വ്യക്തമാക്കി.

Elon Musk responds as CEO says Sundar Pichai, Sam Altman, Dario Amodei are vegetarians: ‘I have steak, eggs’

More Stories from this section

family-dental
witywide