കൊച്ചി:മുഖ്യമന്ത്രി വിഡി സതീശനെതിരെ ഉന്നയിച്ച വ്യാജ വിവാഹ ആരോപണ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ ആന്റോ അഗസ്റ്റിന്‍ ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും ആന്റോ അഗസ്റ്റിന്‍ എത്തിയിരുന്നില്ല. കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസ്.
അതേസമയം, അഞ്ചാം തിയതിക്ക് ശേഷം ഹാജരാവാമെന്ന് ആന്റോ ആവശ്യപ്പെട്ടെങ്കിലും ഇന്ന് തന്നെ എത്തണമെന്ന് പോലീസ് നിലപാട് എടുത്തു. ഇല്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ രണ്ടും മൂന്നും പ്രതികള്‍ അജ്ഞാതരെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Allegation of fake marriage against Chief Minister; Anto Augustine appears for questioning










