ലീഗിന് അമിതപരിഗണന; യുഡിഎഫിൽ ബോർഡ്, കോർപ്പറേഷൻ വിഭജനത്തിൽ അതൃപ്‌തി

തിരുവനന്തപുരം: യുഡിഎഫിൽ ബോർഡ്, കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്‌തി പുകയുന്നു. സർക്കാർ അധികാരത്തിൽ വന്ന് ആറു മാസമായിട്ടും പൊതുമേഖലാ സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും ക്ഷേമനിധി ബോർഡുകളും നാഥനില്ലാത്ത അവസ്ഥയിലാണ്. യുഡിഎഫ് യോഗം ചേർന്നിട്ട് ഏറെ നാളായി എന്ന് ആർ.എസ്.പി. മുതിർന്ന നേതാവ് എ.എ. അസീസ് പരസ്യമായി വിമർശിച്ചു. മുന്നണി യോഗങ്ങൾ ചേർന്നിട്ട് നാളുകളായെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഉന്നയിക്കാൻ നിലവിൽ വേദികളില്ലെന്നും എ.എ. അസീസ് വ്യക്തമാക്കി.

യുഡിഎഫിന്റെ കൺവീനർ തന്നെ യോഗം കൂടണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെയും യോഗം ചേർന്നിട്ടില്ല. ഇതിന് എത്രയും വേഗം പരിഹാരം കാണണം. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടികളുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുൻപത്തെ പ്രഖ്യാപനം. എന്നാൽ ആ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നില്ലെന്നും എ.എ. അസീസ് പറഞ്ഞു.

അതേസമയം, യുഡിഎഫ് യോഗം ചേരാത്തതിൽ ആർഎസ്പിക്ക് മാത്രമല്ല, സഖ്യകക്ഷികളിൽ പലർക്കും അതൃപ്‌തിയുണ്ടെന്നാണ് വിവരം. മുസ്ലിം ലീഗിന് കൂടുതൽ പരിഗണനയും വലിയ പങ്കും ലഭിക്കുമ്പോൾ മറ്റ് ഘടകകക്ഷികളെ അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. മുന്നണിയിൽ ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നത്. മറ്റുഘടകകക്ഷികൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനവും മുന്നണിക്കുള്ളിൽ ഉയരുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ആർ.എസ്.പിക്ക് ഒറ്റ എം.എൽ.എ പോലുമില്ലാതിരുന്നപ്പോൾ 9 പദവികൾ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എം.എൽ.എമാരുടെയും ഒരു മന്ത്രിയുടെയും പിന്തുണയുണ്ടായിട്ടും ആകെ 4 പദവികൾ മാത്രമാണ് നൽകിയിരിക്കുന്നത്.

Excessive preference shown to the League; dissatisfaction within the UDF over the distribution of board and corporation posts.

More Stories from this section

family-dental
witywide