അട്ടപ്പാടി കൊലപാതകം; ഭാര്യയെയും കുഞ്ഞിനെയും തലയറത്തുകൊന്നത് ഇതരസംസ്ഥാന തൊഴിലാളിയെന്ന് സൂചന, തിരച്ചിൽ ശക്തമാക്കി പോലീസ്

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ കഴിഞ്ഞദിവസം പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്തുനിന്ന് കണ്ടെടുത്ത അഞ്ചുവയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിൻ്റെയും യുവതിയുടേയും മൃതശരീരങ്ങളുടെ പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. യുവതിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയത് യുവതിയുടെ ഭർത്താവാണെന്ന് വിവരം. തോട്ടംതൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി.

ഇയാൾ കൊലപാതകത്തിനുപിന്നാലെ കേരളം വിട്ടതായാണ് റിപ്പോർട്ടുകൾ. പ്രതിയെന്ന് സംശയിക്കുന്ന ആളെ പ്രദേശത്തുനിന്ന് കാണാതായിട്ടുണ്ട്. ഇയാൾക്കുവേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കി. മകളേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ചാക്കിലാക്കി പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളി, യുവതിയുമായി ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. സംശയത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർ അട്ടപ്പാടിയിൽ എത്തിയിട്ട് ഏകദേശം 20 ദിവസമേ ആയിരുന്നുള്ളൂവെന്നാണ് വിവരം. അട്ടപ്പാടിയിലെ തോട്ടത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ ഒഴുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ബംഗാളിലേക്ക് കടന്നതായും സൂചനയുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും ലഭ്യമായ ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. ഈ ചാക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇത് വാങ്ങിയ കടകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവാവിനെപ്പറ്റിയും കൊല്ലപ്പെട്ടവരെക്കുറിച്ചും വിവരങ്ങൾ ലഭിക്കുകയായിരുന്നു.

കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്.

പശുവിനെ മേയ്ക്കാൻ പോയ പ്രദേശവാസികളാണ് പുഴയോരത്ത് ചാക്കുകൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയുടെ കൃത്യമായ തിരിച്ചറിയൽ, കൊലപാതകത്തിന്റെ കാരണം, മൃതദേഹങ്ങൾ പുഴയിൽ എത്തിച്ച സാഹചര്യം എന്നിവ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

Attapadi murder; On the tip-off that it was an out-of-state laborer who beheaded the wife and child, the police intensified the search

More Stories from this section

family-dental
witywide