കാസർഗോഡ് MDMA കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ; പ്രതികൾക്കായി ഹാജരായി കോൺഗ്രസ് നേതാവ്

കാസർ​ഗോഡ് എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാസർകോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. ആ​ഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. അതേസമയം, യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടക്കുന്നത്.

കേസിൽ തങ്ങളെ പെടുത്തിയതാണെന്നും പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പെടുത്തിയതാണ്. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്ന് അബ്‌ദുൾ സലാം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയോട് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പ്രതികൾ മറുപടി നൽകിയില്ല.

Youth Congress leaders in police custody in Kasaragod MDMA case; Congress leader appears for the accused.

More Stories from this section

family-dental
witywide