‘മോശം ഗവർണർ’: 548 തടവുകാരുടെ വധശിക്ഷ ഇളവ് ചെയ്ത ഗാവിൻ ന്യൂസമിനെ കടന്നാക്രമിച്ച് ട്രംപ്

വാഷിംഗ്ടൺ: കാലിഫോർണിയയിലെ 548 തടവുകാരുടെ വധശിക്ഷ ഇളവ് ചെയ്യാനുള്ള ഗവർണർ ഗാവിൻ ന്യൂസമിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച നീതിന്യായ വകുപ്പിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ന്യൂസമിനെ ‘മോശം ഗവർണർ’ എന്ന് വിശേഷിപ്പിച്ചത്. ഈ തീരുമാനം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും ട്രംപ് ആരോപിച്ചു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം ഭരണകൂടത്താലും രാഷ്ട്രീയ വ്യവസ്ഥിതിയാലും ക്രൂരമായി വഞ്ചിക്കപ്പെട്ട ഇരകളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കാനാണ് തങ്ങൾ ഒത്തുകൂടിയിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും ചടങ്ങിൽ സംബന്ധിച്ചു. ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിനുശേഷം അർഹമായ 49 കേസുകളിൽ നീതിന്യായ വകുപ്പ് വധശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.

അതേസമയം, ശിക്ഷ ഇളവ് ലഭിച്ചവരും ജീവിതകാലം മുഴുവൻ ജയിലിൽ തന്നെ കഴിയേണ്ടി വരുമെന്ന് വ്യക്തമാക്കി ഗവർണർ ന്യൂസമിന്റെ ഓഫീസ് തീരുമാനത്തെ ന്യായീകരിച്ചു. 548 തടവുകാരുടെ വധശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവാക്കി മാറ്റാനാണ് ഗവർണർ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പല കേസുകളിലും കാലിഫോർണിയ സുപ്രീം കോടതിയുടെ അംഗീകാരം ആവശ്യമാണ്. ട്രംപിന്റെ പ്രസംഗത്തിന് മുൻപ് പുറത്തുവിട്ട വീഡിയോയിൽ, പ്രസിഡന്റ് അഴിമതിക്കാരനാണെന്നും നീതിന്യായ വകുപ്പിനെ തന്റെ സ്വകാര്യ നിയമ സ്ഥാപനമായി ഉപയോഗിക്കുകയാണെന്നും ന്യൂസം തിരിച്ചടിച്ചു.

2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ന്യൂസം മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ ഡെമോക്രാറ്റുകൾ ദുർബലരാണെന്ന പ്രചാരണം ശക്തമാക്കുകയാണ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട നീതിന്യായ വകുപ്പിന്റെ വേദി രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ ട്രംപ് ഉപയോഗിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. 2006-ന് ശേഷം വധശിക്ഷ നടപ്പാക്കിയിട്ടില്ലാത്ത കാലിഫോർണിയയിൽ, വധശിക്ഷ നിർത്തലാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ പ്രോസിക്യൂട്ടർമാരും ചില ഇരകളുടെ കുടുംബങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

‘Bad Governor’: Trump launches scathing attack on Gavin Newsom for commuting death sentences of 548 inmates

More Stories from this section

family-dental
witywide