കാനഡയെ നടുക്കിയ 125 കോടിയുടെ സ്വർണ്ണക്കവർച്ചയിൽ ഒടുവിൽ വഴിത്തിരിവ്; രണ്ട് പേരെ കുറ്റവിമുക്തരാക്കി

ടൊറന്റോ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കവർച്ചാ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന രണ്ട് പേരെ കനേഡിയൻ പ്രോസിക്യൂഷൻ കുറ്റവിമുക്തരാക്കി. അമിത് ജലോട്ട, അലി റാസ എന്നിവർക്കെതിരെയുള്ള കുറ്റച്ചുമതലകളാണ് കോടതിയിൽ പ്രോസിക്യൂട്ടർമാർ ഔദ്യോഗികമായി പിൻവലിച്ചത്.

2023 ഏപ്രിലിൽ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ ഹബ്ബിൽ നിന്നാണ് 2 കോടി കനേഡിയൻ ഡോളർ (ഏകദേശം 125 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യമുള്ള 6,500 സ്വർണ്ണക്കട്ടികളും ദശലക്ഷക്കണക്കിന് പണവും കവർച്ച ചെയ്യപ്പെട്ടത്. സ്വിറ്റ്സർലൻഡിൽ നിന്നും എയർ കാനഡ വിമാനത്തിൽ എത്തിച്ച 400 കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണം വ്യാജ എയർവേ ബിൽ കാണിച്ച് ട്രക്കിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

മോഷ്ടിക്കപ്പെട്ട സ്വർണ്ണമോ പണമോ കൈവശം വെച്ചു എന്നതായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്ന കുറ്റം. എന്നാൽ തങ്ങൾ നിരപരാധികളാണെന്ന് ഇരുവരും ആദ്യമേ വ്യക്തമാക്കിയിരുന്നു. വിചാരണയും മാധ്യമ പ്രചാരണങ്ങളും മൂലം തങ്ങളുടെ കക്ഷികളുടെ ജീവിതവും ഉപജീവനമാർഗ്ഗവും പൂർണ്ണമായി തകർന്നുവെന്ന് അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.

കേസിലെ മറ്റ് പ്രതികളായ ഒരാൾക്ക് കവർച്ചാ ആസൂത്രണത്തിന് കാനഡയിൽ നാല് വർഷം തടവും, കവർച്ചപ്പണം ഉപയോഗിച്ച് അമേരിക്കയിൽ നിന്ന് നിയമവിരുദ്ധമായി ആയുധക്കടത്ത് നടത്തിയ മറ്റൊരു പ്രതിക്ക് യു.എസ് കോടതി 160 മാസം തടവും നേരത്തെ വിധിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരുടെ വിചാരണ ഈ വർഷം അവസാനം നടക്കും.

Breakthrough in the ₹1.25 billion gold heist that shocked Canada; two individuals exonerated.

More Stories from this section

family-dental
witywide