‘തെറ്റുപറ്റി, കോൺഗ്രസിലേക്ക് തിരിച്ചെടുക്കണം’; കെപിസിസിക്ക് കത്ത് നൽകി പത്മജ വേണുഗോപാൽ

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് തിരിച്ചെത്താൻ നീക്കം തുടങ്ങി. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്ക് കത്ത് നൽകി. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ-മെയിൽ വഴി കത്ത് അയച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ടത് തെറ്റായ തീരുമാനമായിരുന്നുവെന്നും തിരിച്ചെടുക്കണമെന്നുമാണ് കത്തിലെ ആവശ്യം.

അതേസമയം, ബിജെപി വിട്ട സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസും കോൺഗ്രസിലേക്ക് മടങ്ങിയെത്താൻ താൽപര്യം പ്രകടിപ്പിച്ചു. കെപിസിസി ആസ്ഥാനത്തെത്തിയ അവർ അധ്യക്ഷൻ സണ്ണി തോമസിന് കത്ത് കൈമാറി. ഇരുവരെയും പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് സണ്ണി തോമസ് അറിയിച്ചു.

അതിനിടെ, പത്മജ ബിജെപി വിട്ടത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. എവിടെ പ്രവർത്തിക്കണമെന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ പദവികൾ സംബന്ധിച്ച് പത്മജ തന്നോട് ചർച്ച നടത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

More Stories from this section

family-dental
witywide