ഓപ്പറേഷൻ തൂഫാന് 10 കോടി, സ്ത്രീസുരക്ഷയ്ക്കായി ‘മകൾക്കൊപ്പം പദ്ധതി, ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും… യുഡിഎഫ് സർക്കാരിൻ്റെ കന്നി ബജറ്റ് തുടരുന്നു- Live…

Last Updated: 19 Jun 2026, 11:10 am IST

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. ധനവകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശനാണ് 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് സഭയിൽ അവതരിപ്പിക്കുന്നത്.

സംസ്ഥാനം നിലവിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കേന്ദ്ര വിഹിതത്തിൽ മാത്രം 20,500 കോടി രൂപയുടെ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ സർക്കാരിൻ്റെ കാലത്തെ ധനമാനേജ്‌മെൻ്റിലെ വീഴ്ചകൾ പ്രതിസന്ധി രൂക്ഷമാക്കിയെന്നും ബജറ്റ് കുറ്റപ്പെടുത്തുന്നു. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയുള്ള പ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമെന്നും സതീശൻ. സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും കേന്ദ്ര വിഹിതത്തിലും കുറവ് വന്നെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രത്തിലെ ഗുരുതരമായ കണ്ടെത്തലുകൾക്ക് പിന്നാലെ അവതരിപ്പിച്ച ബജറ്റായതിനാൽ, കടുത്ത സാമ്പത്തിക അച്ചടക്കത്തോടെയും അതേസമയം വികസന കാഴ്ചപ്പാടോടെയുമാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ബജറ്റ് അവതരണം ഇപ്പോഴും തുടരുകയാണ്.

പ്രധാന പ്രഖ്യാപനങ്ങൾ:

  • മിഷൻ സമുദ്ര: മാരിടൈം സമ്പദ്‌വ്യവസ്ഥ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി.
  • സിൽവർ ഇക്കോണമി: മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള പ്രത്യേക പദ്ധതി.
  • കിഫ്ബി പരിഷ്കരണം: കിഫ്ബി ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തും.
  • ഇൻവെസ്റ്റ് കേരള സെൽ: നിക്ഷേപങ്ങൾ ആകർഷിക്കാൻ ഡാറ്റാബേസ് അടിസ്ഥാനമാക്കിയുള്ള പ്രത്യേക സെൽ.
  • ചെറുകിട വ്യവസായങ്ങൾക്ക് സഹായം: 10,000 പുതിയ MSME-കൾ ആരംഭിക്കുന്നതിനായി 100 കോടി രൂപ അനുവദിച്ചു.
  • ട്രെബൽ യൂണിവേഴ്സിറ്റിയ്ക്ക് 50 കോടി
  • കേരള ഉൽപന്നങ്ങൾ അന്താരാഷട്ര വിപണിയിലേക്ക്
  • കൊച്ചിയിൽ ജെസി ഡാനിയൽ ഫിലിംസിറ്റി
  • മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയം
  • വിമാനത്താവള വികസനത്തിന് 200 കോടി
  • കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര, 600 കോടി വകയിരുത്തി
  • റബ്ബറിൻ്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.
  • എൻഡോസൾഫാൻ ബാധിതർക്ക് അർഹമായ എല്ലാ ആനുകൂല്യങ്ങളും നടപ്പാക്കും. ദുരിതബാധിതരെ സർക്കാർ ഏറ്റെടുക്കും.
  • മനുഷ്യ–വന്യജീവി സംഘർഷം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കാൻ 192.20 കോടി രൂപ വകയിരുത്തി.
  • വനം–വന്യജീവി സംരക്ഷണത്തിന് 243.80 കോടി രൂപ. കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തി ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കും.
  • മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം. മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ സർക്കാർ വേതനം ലഭ്യമാക്കും.
  • മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പ്രതിദിന പാലുൽപാദനം ഒരു കോടി ലീറ്ററാക്കി ഉയർത്തും. അധികം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റും.
  • ടൂറിസം ഇനി വ്യവസായം. ആലപ്പുഴയിൽ തീർത്ഥാടന സർക്യൂട്ട്
  • സ്കൂളുകളിൽ പൗൾട്രി ക്ലബ്. ക്ഷീര വികസന മേഖലയ്ക്ക് 102.88 കോടി രൂപ.
  • പെൺകുട്ടികൾക്കായി പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന ഇന്ദിര ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കും.
  • സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ‘ഭൂപരിഷ്കരണം 2’ നടപ്പിലാക്കും.
  • സംസ്ഥാനത്തെ കലാലയങ്ങളിലെ റാഗിങ് പൂർണ്ണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ‘സിദ്ധാർഥൻ ആന്റി റാഗിങ് വെൽഫെയർ ആക്ട്’ ബജറ്റിൽ പ്രഖ്യാപിച്ചു.
  • പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: വിദേശമലയാളികളുടെ നിക്ഷേപങ്ങൾ കൃത്യമായി വിനിയോഗിക്കുന്നതിനും അവരുടെ ക്ഷേമത്തിനുമായി പുതിയ ട്രസ്റ്റ് ഫണ്ട് രൂപീകരിക്കും.
  • ആഗോള തലത്തിലുള്ള പ്രമുഖ സ്ഥാപനങ്ങളെയും പ്രതിഭകളെയും ഒന്നിപ്പിക്കാൻ ‘കേരള നോളജ് വാലി’ സ്ഥാപിക്കും
  • സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തി.
  • അങ്കണവാടി ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും ആനുകൂല്യങ്ങളിൽ വർധനവ്
  • സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി
  • മെഡിസെപ്പ് പരിഷ്കരിക്കും.
  • വയോജന വകുപ്പിന് 10 കോടി രൂപ
  • കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്‌സ് ഹബ്ബാക്കാൻ 200 കോടി രൂപ
  • ശ്രീനാരായണ ഗുരുവിന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും
  • സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ‘മകള്‍ക്കൊപ്പം’ പദ്ധതി
  • ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
  • ഓപ്പറേഷൻ തൂഫാന് 10 കോടി
  • പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്. ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു.
  • തൃത്താലയിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാഡമി.
  • ഹൗസ് ബോട്ടുകളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആലപ്പുഴയിൽ പ്രത്യേക ഹൗസ് ബോട്ട് മാലിന്യ സംസ്‌കരണ പ്ലാൻ്റ് സ്ഥാപിക്കും. ഒപ്പം ചരിത്ര പ്രാധാന്യമുള്ള മുസിരിസ് പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും.
  • ട്രഷറി വകുപ്പിന് 20 കോടി.

Kerala Budget announcement Update

Updating

More Stories from this section

family-dental
witywide