ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി. 300 രൂപ ആക്കും എന്നായിരുന്നു യുഡിഎഫ് പ്രകടനപത്രിക. രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷമുണ്ട്. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നു.
പാർട്ടി മുന്നോട്ട് വെച്ച ആവശ്യം UDF ബജറ്റിൽ ഉണ്ട്. വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം. ഈ സർക്കാർ വന്നതിനു ശേഷം 7 പേരെ ആന ചവിട്ടിക്കൊന്നു. ഈ മരിച്ചത് ഒക്കെ മനുഷ്യർ അല്ലേയെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫ് പ്രകടന പത്രികയിൽ കാർഷിക ബജറ്റ് ഉണ്ടാകും എന്നാണ് പറഞ്ഞത്, അത് നടപ്പിലാക്കിയില്ല. തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചു. വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. അത് നടപ്പിലാക്കുമ്പോൾ സൂക്ഷിക്കണം. കേന്ദ്രത്തിന്റെ ഭരണം കേരളത്തിൽ ഉണ്ടാവാതിരിക്കാൻ സൂക്ഷിക്കണമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
Rubber price in the budget; Jose K Mani says he is happy that it has been increased to 250, but he should clarify what action should be taken against wildlife harassment












