പെൻ്റഗണിനു സമീപം ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു: 10 പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 23 പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലെ പെൻ്റഗൺ ട്രാൻസിറ്റ് സ്റ്റോപ്പിന് സമീപം രണ്ട് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 23 പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ പെൻ്റഗൺ ബസ് സ്റ്റോപ്പിന് സമീപം രണ്ട് ട്രാൻസിറ്റ് ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 10 പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 23 പേർക്ക് പരിക്കേറ്റതായി പെൻ്റഗൺ ഫോഴ്സ് പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു.

രാവിലെ 7.30-ഓടെയാണ് അപകടം നടന്നത്. ഒരു ‘ഓമ്‌നി റൈഡ്’ ബസും ‘ഫെയർഫാക്‌സ് കണക്റ്റർ’ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് വലിയ തോതിലുള്ള അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടക്കുകയും പ്രദേശത്തെ പൊതുഗതാഗത സേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തു.

പരിക്കേറ്റവരിൽ 18 പേരെ കൂടുതൽ പരിശോധനകൾക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അഞ്ച് പേർക്ക് സംഭവസ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകി. പരുക്കേറ്റവരിൽ പകുതിയോളം പേർ (10 പേർ) പ്രതിരോധ വകുപ്പിലെ ജീവനക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ആർലിംഗ്ടൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് സ്ഥലത്തെത്തി അപകടം സ്ഥിരീകരിച്ചെങ്കിലും, കൂടുതൽ അന്വേഷണങ്ങൾക്കായി പെൻ്റഗണിൻ്റെ സുരക്ഷാ ചുമതലയുള്ള ഫെഡറൽ ഏജൻസിയായ ‘പെൻ്റഗൺ ഫോഴ്സ് പ്രൊട്ടക്ഷൻ ഏജൻസി’യെ ചുമതലപ്പെടുത്തി.

അപകടത്തെത്തുടർന്ന് മെട്രോ ആക്‌സസ് റോഡ് അടയ്ക്കുകയും അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകളോളം പ്രദേശത്തെ ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടു. സംഭവസ്ഥലത്തുനിന്നുള്ള ക്യാമറ ദൃശ്യങ്ങളിൽ ബസുകൾ കൂട്ടിയിടിക്കുന്നത് പതിഞ്ഞിട്ടുണ്ടെങ്കിലും അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Buses collide head-on near Pentagon bus stop: 23 people injured, including 10 Defense Department personnel

More Stories from this section

family-dental
witywide