ഉപാധികളിൽ ഉടക്കിപ്പിരിയുമോ? ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികൾക്ക് മുന്നിൽ 4 ഉപാധികൾ വച്ച് ഐസൻകോട്ട്; ഭരണപ്രതിസന്ധിക്ക് അവസാനമാകുമോ?

ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റാൻ ലക്ഷ്യമിടുന്ന പ്രതിപക്ഷ മുന്നണിയിൽ സർക്കാർ രൂപീകരണത്തിന് അറബ് പാർട്ടികൾക്ക് മുന്നിൽ നാല് പ്രധാന ഉപാധികൾ മുന്നോട്ട് വച്ച് യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്. ഇടത്-പലസ്തീൻ ആഭിമുഖ്യമുള്ള അറബ് പാർട്ടികളുടെ കൂട്ടായ്മയായ ‘ജോയിന്റ് ലിസ്റ്റ്’ ഐസൻകോട്ടിന് പിന്തുണ നൽകാൻ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് വലതുപക്ഷ ജൂത പാർട്ടിയായ യാഷറിന്റെ നേതാവ് നിബന്ധനകൾ വ്യക്തമാക്കിയത്.

ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുക, ഹമാസിന്റെ പൂർണ്ണമായ നിരായുധീകരണത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഐസൻകോട്ടിന്റെ പ്രധാന നിബന്ധനകൾ. ഇതിന് പുറമെ ഇസ്രായേലിനെ ഒരു ‘ജൂത-ജനാധിപത്യ’ രാഷ്ട്രമായി അംഗീകരിക്കുക, അറബ് വംശജർ ഉൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സൈനിക അല്ലെങ്കിൽ സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് മറ്റു ഉപാധികൾ.

യാതൊരു ഉപാധികളും ഇല്ലാതെ അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നത് യാഷർ പാർട്ടിയുടെ യാഥാസ്ഥിതിക ജൂത വോട്ട് ബാങ്കിനെയും നിലവിലെ സഖ്യകക്ഷികളെയും ചൊടിപ്പിക്കുമെന്ന വിലയിരുത്തലിലാണ് ഐസൻകോട്ടിന്റെ ഈ നിർണായക നീക്കം. പുതിയ ഉപാധികൾ അറബ് പാർട്ടികൾ അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണെന്നിരിക്കെ, ഇസ്രായേലിലെ പുതിയ സർക്കാർ രൂപീകരണം വീണ്ടും സങ്കീർണ്ണമാകാനും വൈകാനും സാധ്യതയേറി.

Eisenkot Sets 4 Conditions for Arab Parties to Form Government; Political Impasse Continues in Israel

Also Read

More Stories from this section

family-dental
witywide