ഇന്ത്യക്കെതിരെ കാനഡ; ഇന്ത്യ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടലുകളും ചാരവൃത്തിയും നടത്തി

ഒട്ടാവ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാക്കി കാനഡയുടെ റിപ്പോർട്ട്. 2025-ൽ ഇന്ത്യ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ‘ഇടപെടലുകളും ചാരവൃത്തിയും’ നടത്തിയെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ശനിയാഴ്‌ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാനഡയുടെ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് ഇന്ത്യൻ വൃത്തങ്ങൾ, സിഖ് വിഘടനവാദികൾക്ക് കാനഡ അഭയം നൽകുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്നും വ്യക്തമാക്കി.

അതേസമയം, കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ടിൽ അവർ അംഗീകരിക്കുന്നുണ്ടെങ്കിലും ഖലിസ്ഥാൻ രൂപീകരണത്തിനായി നടത്തുന്ന അഹിംസാപരമായ പ്രചാരണങ്ങളെ തീവ്രവാദമായി കണക്കാക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡയിലെ ഇത്തരം കമ്യൂണിറ്റികൾക്കിടയിൽ ഭീതി പടർത്താൻ ലക്ഷ്യമിട്ട് ഇന്ത്യ ‘അതിരുകടന്ന അടിച്ചമർത്തൽ’ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നുമാണ് കാനഡയുടെ റിപ്പോർട്ടിൽ പറയുന്നത്.

കാനഡയിലെ ആഭ്യന്തര രാഷ്ട്രീയ സമ്മർദങ്ങളും ഖലിസ്ഥാൻ വിഘടനവാദി ലോബികളുടെ സ്വാധീനവുമാണ് അടിസ്ഥാനരഹിതമായ ഈ പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഇന്ത്യ പ്രതികരിച്ചു. കൃത്യമായ തെളിവുകളില്ലാതെയാണ് കാനഡ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന വിഘടനവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുകയാണ്.

പാകിസ്‌താനുമായി ചേർന്ന് കനേഡിയൻ മണ്ണിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു. സ്വന്തം മണ്ണിലെ തീവ്രവാദ ഘടകങ്ങളെ നിയന്ത്രിക്കുന്നതിൽ കാനഡ പരാജയപ്പെട്ടു. കാനഡയിലെ പൗരസ്വാതന്ത്ര്യത്തിൻ്റെ മറവിൽ ഗുർപതന്ത് സിങ് പന്നുവിനെ പോലെയുള്ളവർക്ക് ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ കാനഡ അനുമതി നൽകുകയാണെന്നും ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ ആരോപിച്ചുഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി അദ്ദേഹം പണം ശേഖരിക്കുന്നുണ്ടെന്നും ഇന്ത്യയിലുള്ള യുവാക്കളെ വിവിധ ജോലികൾക്കായി നിയോഗിക്കുകയും ഇന്ത്യക്കെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ച് വഴിതെറ്റിക്കുന്നുവെന്നും പലതവണ ആവശ്യപ്പെട്ടിട്ടും നിയമപരമായ സഹകരണത്തിന് കാനഡ തയ്യാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കാനഡയ്ക്ക് മുന്നിൽ ഇന്ത്യ ഭീകരവാദികളും ഗുണ്ടാസംഘങ്ങളും ഉൾപ്പെടെയുള്ളവരെ വിട്ടുകിട്ടുന്നതിനായി നൽകിയ 20-ലധികം അപേക്ഷകൾ പത്ത് വർഷത്തിലേറെയായി തീർപ്പാക്കാതെ കിടക്കുകയാണ്. ഇതിൽ പലതും ഖലിസ്ഥാൻ ബന്ധമുള്ള കേസുകളാണ്. ഇതിൽ ഒന്നിൽ പോലും കാനഡ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

Canada against India; India interfered in Canada’s internal affairs and spied on it

More Stories from this section

family-dental
witywide