കാനഡയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

കാനഡ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പാരി സൗണ്ടിന് സമീപം ഹൈവേ 69-ൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശിയായ അർജുൻ ജിനചന്ദ്രനും ബെംഗളൂരുവിൽ നിന്നുള്ള മലയാളിയായ സരിൻ സി. സാം (28)ഉം ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

അപകടസമയത്ത് ഇവർ സഞ്ചരിച്ച വാഹനത്തിൽ ആകെ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സരിൻ അടുത്തിടെയാണ് പഠനം പൂർത്തിയാക്കി കാനഡയിൽ ജോലി ആരംഭിച്ചത്. അർജുന്റെ ഭാര്യ വെറും രണ്ട് മാസം മുമ്പാണ് കാനഡയിലെത്തിയത്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ കണ്ടെത്താൻ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്. ഈ ദുരന്തവാർത്ത കാനഡയിലെ മലയാളി പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Car accident in Canada; Two Malayali youths die tragically

More Stories from this section

family-dental
witywide