കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസുമായി ബന്ധപ്പെട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിനെ സ്ഥലം മാറ്റുന്നു. സ്ഥലമാറ്റ ഉത്തരവ് ഉടനെ പുറത്തിറങ്ങും. പകരം, ആര് നിശാന്തിനി കൊച്ചി കമ്മീഷണറാകും. കൂടാതെ പി പ്രകാശിനെ ദക്ഷിണ മേഖല ഐജിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചേരാനല്ലൂരില്‍ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ച് ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയിലെ വീഴ്ച ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല തന്നെ നിയമസഭയില്‍ സമ്മതിച്ചിരുന്നു.
സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥനെതിരേയും നടപടിയുണ്ടായിരിക്കുന്നത്. വാഹനം ഓടിച്ച ആള്‍ക്ക് അന്നേ ദിവസം ജാമ്യം ലഭിക്കുന്നതില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
Cheranalloor accident: Kochi City Police Commissioner to be replaced















