ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം ഒക്ടോബർ 18 ന്, എല്ലാ അംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2026 ലെ വാർഷിക
പൊതുയോഗം ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്
അസോസിയേഷൻ ഓഫീസിൽ(834 E. Rand Rd., Suite #13, Mount Prospect, IL
60056) വച്ച് നടത്തപ്പെടും.
ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ
വിലയിരുത്തുന്നതിനും ചർച്ച ചെയ്യുന്നതിനുമുള്ള ഈ വാർഷിക
പൊതുയോഗത്തിൽ അസോസിയേഷന്റെ എല്ലാ അംഗങ്ങളും
പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെ
അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതിനാൽ,
എല്ലാ അംഗങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രസിഡണ്ട്
ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രെഷറർ അച്ചൻകുഞ്ഞ്
മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ
അനിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ, ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

More Stories from this section

family-dental
witywide