ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണൽ കാർഡ് ഗെയിം വൻ വിജയം, ഇന്ന് വിജയാഘോഷം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
നടത്തപ്പെട്ട നാഷണൽ ലെവൽ 56 ചീട്ടു കളി മത്സരങ്ങളിൽ ന്യൂയോർക്കിൽ
നിന്നുള്ള ടോം തോമസ്, ഷാജി തോമസ്, ബിജു അപ്പെൻ ടീം ഒന്നാം സ്ഥാനം
നേടി 3000 ഡോളറും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഷിക്കാഗോയിൽ നിന്നുള്ള സൈമൺ ചക്കാലപ്പടവിൽ, പ്രദീപ്
തോമസ്, ജിബി തോമസ് ടീം (2000 ഡോളറും ട്രോഫിയും), മൂന്നാം സ്ഥാനം ഷിക്കാഗോയിൽ നിന്ന് തന്നെയുള്ള ജോയ് നെല്ലാമറ്റം, സണ്ണി മുണ്ടപ്ലാക്കിൽ, ഫിലിപ്പ് മുണ്ടപ്ലാക്കിൽ (1000 ഡോളറും ട്രോഫിയും), നാലാം സ്ഥാനം ഡാളസ്സിൽ നിന്നുള്ള ഷിബു ജെയിംസ്, ജോസ് വർക്കി, ബിജു
ചക്കുപുരക്കൽ ടീം, ബെസ്ററ് ടീമിനുള്ള സമ്മാനം ബിനോയ് ശങ്കരത്ത്, ഗോപകുമാർ നായർ, അരുൺ സുരേന്ദ്രനാഥ് ടീമും മോസ്റ്റ് വാല്യബിൾ
പ്ലയെർ സ്ഥാനം ടോം തോമസും കരസ്ഥമാക്കി.
ഇതോടൊപ്പം നടന്ന റമ്മി മത്സരങ്ങളിൽ റോയ് മുണ്ടക്കൽ, ജിതിൻ
കരുപ്ലാക്കൽ, പീറ്റർ കുളങ്ങര നാലാം സ്ഥാനം ജോർജ് വർക്കി എന്നിവർ
യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി
വിജയികളായി.

മത്സര പരിപാടികൾക്ക് പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു
മുണ്ടക്കൽ, ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക്
ചിറയിൽ ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രെഷറർ
പ്രിൻസ് ഈപ്പൻ, കോർഡിനേറ്റർമാരായ ആൽവിൻ ഷിക്കോർ, ജോമോൻ
തൊടുകയിൽ, കുര്യൻ നെല്ലാമറ്റം, ബെന്നി ജോർജ്, മനോജ് അച്ചേട്ട്, പ്രിൻസ് ഈപ്പൻ, ജോസ് ആലപ്പാട്ട്, വർഗീസ് തോമസ്, ഫിലിപ്പ് പുത്തൻ
പുരയിൽ എന്നിവർ നേതൃത്വം നൽകി.
വരും വർഷങ്ങളിലും നാഷണൽ ലെവൽ മത്സരങ്ങൾ നടത്തണമെന്ന്
മത്സരിച്ച എല്ലാ ടീമുകളും ആവശ്യപ്പെട്ടു. പങ്കെടുത്ത ടീമുകളുടെ എണ്ണം
കൊണ്ടും മത്സരപരിപാടികളുടെ സംഘാടന മികവ് കൊണ്ടും ഏറ്റവും
മികച്ച ഒരു കാർഡ് ഗെയിം ആയിരുന്നു എന്ന് എല്ലാ ടീമുകളും
അഭിപ്രായപ്പെട്ടു.

ഈ നാഷണൽ ലെവൽ മത്സരങ്ങളുടെ വിജയാഘോഷങ്ങൾ ഇന്ന് വൈകിട്ട്
6 ന് ചിക്കാഗോ മലയാളി അസോസിയേഷന്റെ മൌണ്ട്
പ്രോസ്‌പെക്റ്റിലുള്ള ആഫീസിൽ വെച്ച് നടക്കും. മത്സരങ്ങളിൽ പങ്കെടുത്ത
എല്ലാ ടീമംഗങ്ങളും ഈ വിജയാഘോഷ പരിപാടികളിൽ
പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

More Stories from this section

family-dental
witywide