മികച്ച സമ്മാനങ്ങളുടെ പെരുമഴയുമായി ഷിക്കാഗോ സോഷ്യൽക്ലബ്ബ് അന്താരാഷ്‌ട്ര വടംവലി

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ

ഷിക്കാഗോ : ഷിക്കാഗോ സോഷ്യൽ ക്ലബ്ബിൻ്റെ പന്ത്രണ്ടാമത് അന്താരാഷ്‌ട്ര വടംവലി മത്സരങ്ങൾ ഷിക്കാഗോയിൽ അരങ്ങേറുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ജോയി നെടിയകാലായിൽ സ്പോൺസർ ചെയ്യുന്ന 11111 അമേരിക്കൻ ഡോളറും മാണി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും നൽകപ്പെടും. രണ്ടാം സമ്മാനമായി ലഭിക്കുന്നത് ഫിലിപ്പ് മുണ്ടപ്ലാക്കൽ സ്പോൺസർ ചെയ്യുന്ന ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 5555 അമേരിക്കൻ ഡോളറുമാണ്. മൂന്നാം സമ്മാനമായി എലീറ്റ് ഗെയിമിംഗ് ഫ്രാൻസിസ് & ടോണി കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്യുന്ന ചാക്കോ & മറിയം മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 3333 അമേരിക്കൻ ഡോളറും നൽകപ്പെടും. നാലാം സമ്മാനമായി ഷൈബു കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്യുന്ന ഷിക്കാഗോ മംഗല്യ ജൂവലറി ട്രോഫിയും 1111 അമേരിക്കൻ ഡോളറും നൽകപ്പെടും.

ഇതിനു പുറമെ 5 മുതൽ പത്തുവരെ സ്ഥാനക്കാർക്കായും ഓരോ പൊസിഷനിലെയും മികച്ച വലിക്കാർക്കും , മികച്ച കോച്ചിനും സമ്മാനങ്ങൾ നൽകപ്പെടും ഇരുപത്തി അയ്യായിരത്തിലധികം അമേരിക്കൻ ഡോളറാണ് ഷിക്കാഗോ അന്താരാഷ്‌ട്ര വടംവലിയുടെ ഭാഗമായി സമ്മാനമായി നല്കപ്പെടുക.

ബെൻസൺവിൽ എനർജി സ്പോർട്ട്സ് കോംപ്ലക്സിലാണ് സെപ്റ്റംബർ ആറിന് വടംവലി മതസരങ്ങൾ നടത്തപ്പെടുക. വടംവലി കോർട്ടിന്റെ എല്ലാഭാഗത്തുനിന്നും സൗകര്യപ്രദമായി വടംവലി കാണുവാനുള്ള സൗകര്യം ഒരുക്കുന്ന ബ്ളീച്ചേഴ്സ് ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളും ആയിരക്കണക്കിന് കാറുകൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ഉള്ള എനർജി സ്പോർട്സ് കോംപ്ലക്സ്, ഇത്തവണത്തെ വടംവലി മത്സരങ്ങളെ മികവുറ്റതാക്കും. സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവ്വക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ സിറിയക്ക് കൂവക്കാടിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.

Chicago Social Club International Tug of War with a Rain of Great Prizes

More Stories from this section

family-dental
witywide