രാജ്യതലസ്ഥാനത്ത് ആളിക്കത്തി യുവജന പ്രതിഷേധം, സിജെപിക്ക് പിന്തുണയുമായി കോൺഗ്രസ്, രാഹുലും ഖർഗെയും പ്രിയങ്കയും സതീശനും സമര മുഖത്ത്

ഡൽഹി ജന്തർമന്തറിൽ ഒരു കൂട്ടം യുവാക്കൾ ആരംഭിച്ച സി ജെ പി (കോക്റോച് ജനത പാർട്ടി) സമരം ദേശീയ ശ്രദ്ധ നേടി കൂടുതൽ ശക്തമാകുന്നു. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളുടെ കടന്നുവരവ് പ്രക്ഷോഭകർക്ക് വലിയ ആവേശമാണ് പകർന്നുനൽകിയത്.

കൈകൾ കൂട്ടിക്കെട്ടി വേറിട്ട രീതിയിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരും പോലീസും തമ്മിൽ വസതിക്ക് മുന്നിൽ രൂക്ഷമായ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യത്തെ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും മോദിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പരീക്ഷാ വീഴ്ചയിൽ പ്രതിഷേധിക്കുന്ന യുവാക്കളുടെ രോഷമാണ് രാജ്യം കാണുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ചോദിച്ചു വാങ്ങണമെന്നും നേരത്തെ സമരവേദി സന്ദർശിച്ച ഇടത് എംപിമാരും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ജന്തർമന്തറിലെ സമരത്തിന് ജനങ്ങളിൽ നിന്നും വേറിട്ട രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വഴി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ സമരവേദിയുടെ ലൊക്കേഷൻ നൽകി ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകുന്നുണ്ട്. അഞ്ഞൂറിലധികം ഭക്ഷണപ്പൊതികൾ ഇതിനോടകം സമരസ്ഥലത്ത് എത്തിച്ചേർന്നതായി വളണ്ടിയർമാരും ഡെലിവറി ബോയ്സും സാക്ഷ്യപ്പെടുത്തുന്നു.

Also Read

More Stories from this section

family-dental
witywide