സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരനാണെന്നും ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ മാറ്റി. എന്നാൽ, കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഗുരുതര കുറ്റമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ എതിര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

CMRL-Exalogic case: State government takes a stance in favor of Pinarayi Vijayan.

More Stories from this section

family-dental
witywide