
തിരുവനന്തപുരം: സിഎംആർഎൽ – എക്സലോജിക് ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ച് സിപിഐ . കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ലാത്തത് കൊണ്ടാണ് പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചത്. ഹവാല ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ ഉളളതിനാല്‍ വ്യക്തത വന്നിട്ട് പ്രതികരിച്ചാല്‍ മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. വിഷയം 17ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് വീണ്ടും അവലോകനം ചെയ്യും.
അതേസമയം, സിപിഐയുടെ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ഇ ഡി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഇഡിക്ക് അനുകൂലമായി ഒരു പ്രതികരണം നടത്തിയാല്‍ അത് കേന്ദ്ര നിലപാടിന് വിരുദ്ധമാകും. മുമ്പ്, കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്ന പ്രതികരണമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയത്.
എന്നാൽ, വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഐജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും സംയുക്തമായി നിയമോപദേശം നല്‍കും. സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാടുകള്‍ക്ക് പുറമെ ഹവാല ഇടപാടുകള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ റിപ്പോര്‍ട്ട്.
CMRL-Exalogic Deal: CPI decides not to comment on the ED case for now.










