തിരുവനന്തപുരം: ആളുകളെ വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനവുമായി കെഎസ്ഇബി. ഇനി കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസ്സേജിലൂടെ അറിയാം. കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യഘട്ടം തിരുവനന്തപുരത്താകും. തുടർന്ന് നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കും. അതേസമയം, ഇന്ന് വൈകിട്ട് 6: 45നും രാത്രി 12. 45നുമിടയിലുള്ള സമയങ്ങളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ട്. ഈ മാസം അവസാനം വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.
ഈ രീതിയില്‍ പ്രതിസന്ധി ഇരട്ടിയാക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ എന്ന് നേതാക്കള്‍ വിശദീകരിക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ ആവശ്യമുയര്‍ന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത് ചിലയിടങ്ങളില്‍ മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
Power cut alerts via message; KSEB introduces system for advance notification.












