കൊളോണിയലിസത്തിന് ഭാവി ലോകത്ത് സ്ഥാനമില്ല; സൗഹൃദത്തിന് ഇറാൻ സന്നദ്ധമെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ

ടെഹ്‌റാൻ: പരസ്പര ബഹുമാനത്തിൻ്റെയും തുല്യതാൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ലോകരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. വെള്ളിയാഴ്ച എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം രാജ്യത്തിൻ്റെ വിദേശനയം വ്യക്തമാക്കിയത്.

അതേസമയം, കൊളോണിയലിസത്തെയും ചൂഷണത്തെയും ഇറാൻ പൂർണ്ണമായും തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി ലോകത്ത് അധിനിവേശങ്ങൾക്കോ ചൂഷണങ്ങൾക്കോ സ്ഥാനമുണ്ടാകില്ലെന്ന് പെസെഷ്കിയാൻ പറഞ്ഞു. “സഹിഷ്ണുത ഇറാനിയൻ സംസ്കാരത്തിൻ്റെ ഭാഗമാണ്. എന്നാൽ അടിച്ചമർത്തലുകൾക്കെതിരെ പോരാടുക എന്നത് ഞങ്ങളുടെ ചരിത്രമാണ്. ഇറാൻ്റെ ഉന്നതിക്കായി ഈ പോരാട്ടം തുടരും,” അദ്ദേഹം വ്യക്തമാക്കി.

ഇറാൻ പ്രസിഡൻ്റിൻ്റെ സമാധാന സന്ദേശം പുറത്തുവരുമ്പോഴും മേഖലയിൽ സംഘർഷം പുകയുകയാണ്. ഇറാന് മേലുള്ള ഉപരോധം കർശനമാക്കുന്നതിൻ്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ ഇറാൻ പതാകയുള്ള രണ്ട് എണ്ണക്കപ്പലുകൾ കൂടി യുഎസ് നാവികസേന പ്രവർത്തനരഹിതമാക്കി. അമേരിക്കൻ സെൻട്രൽ കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ സുരക്ഷാ കാരണങ്ങളാൽ മേഖലയിലെ 57 വാണിജ്യ കപ്പലുകളെ യുഎസ് വഴിതിരിച്ചുവിടുകയും ചെയ്തു.

Colonialism has no place in the future world; Iran is ready for friendship, says President Masoud Pesheshkian

More Stories from this section

family-dental
witywide