തലസ്ഥാനത്ത് കോൺഗ്രസ്-ബിജെപി പോര് രൂക്ഷം: മന്ത്രി ഷാജിയുടെ വാഹനം വഴിയിൽ തടഞ്ഞു, ഓട്ടോയിൽ കയറിയിട്ടും വിട്ടില്ല, നടന്നുപോയി; വൻ സുരക്ഷാ വീഴ്ച

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് കോൺഗ്രസ്-ബി.ജെ.പി. പ്രവർത്തകർ തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. തലസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞത് വൻ സുരക്ഷാ വീഴ്ചയായി. തിരുവനന്തപുരം പാളയത്തിന് സമീപം വാൻ റോസ് ജങ്ഷനിൽ വെച്ച് വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോറിക്ഷയിൽ കയറിയെങ്കിലും യുവമോർച്ചക്കാർ ഓട്ടോയും തടഞ്ഞു. പൈലറ്റും എസ്കോർട്ടും ഇല്ലാതിരുന്ന സാഹചര്യത്തിൽ ഒടുവിൽ മന്ത്രിക്ക് ഓട്ടോയിൽ നിന്നും ഇറങ്ങി നടന്നു പോകേണ്ടി വന്നു.

അതിനിടെ, തിരുവനന്തപുരം ഡി.സി.സി. ഓഫീസിന് നേരെ കല്ലേറുണ്ടാകുകയും നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. ഡി.സി.സി. ഓഫീസ് ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകരായ പ്രദീപ്, ശ്രീലാൽ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ആനാവൂർ ഓഫീസ് കത്തിച്ച കേസിൽ സുരേഷ് കുമാർ എന്ന ബി.ജെ.പി. പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ മന്ത്രി ജനീഷിന് നേരെ കരിങ്കൊടി കാണിച്ചതിന് പകരമായി ബി.ജെ.പി. സൗത്ത് ജില്ലാ പ്രസിഡന്റിന്റെ വാഹനം കോൺഗ്രസുകാർ തടഞ്ഞത് കയ്യാങ്കളിയിൽ കലാശിച്ചു.

അമിത് ഷായ്ക്ക് എതിരായ പ്രതിഷേധത്തിന് പിന്നിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആരോപിച്ചപ്പോൾ, മുഖ്യമന്ത്രിക്ക് നേരെയും യുവമോർച്ച കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. അതിനിടെ, മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിൽ അധിക സുരക്ഷയായി ജീപ്പ് ഉൾപ്പെടുത്തിയതിന് തിരുവനന്തപുരം ഡി.സി.പിയോട് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധങ്ങളും ഓഫീസ് ആക്രമണങ്ങളും തുടരുന്നതോടെ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Congress-BJP Clashes Escalating in Thiruvananthapuram: Minister KM Shaji Blocked, Attacks on Congress Party Offices

More Stories from this section

family-dental
witywide