വന്ദേമാതരം കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

വന്ദേമാതരം കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. കർണാടകയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് വന്ദേമാതരം ആലപിച്ചത്. എന്നാൽ, കേരളത്തിൽ വന്ദേ മാതരം പൂർണമായി ഒഴിവാക്കിയായിരുന്നു സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടന്നത്.

അതേസമയം, ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദമായി. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ട എന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെയാണ് ആലാപനം വിവാദമായിരിക്കുന്നത്. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയായിരുന്നു.

എന്നാൽ, ‌സംഭവം വിവാദമാക്കേണ്ടതില്ലെന്ന് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. മുഴുവൻ ചൊല്ലിയതിലും പ്രശ്നമില്ലെന്നും പാർലമെന്റിൽ നിലപാട് വ്യക്താമാക്കിയിട്ടുണ്ടെന്നും വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. സോണിയാഗാന്ധി കൈ കാണിച്ചത് കസേര കൊണ്ട് വരാനെന്നും ജയ്റാം രമേശ് വിശദീകരിച്ചു.

Congress governments in states other than Kerala sang ‘Vande Mataram’ in its entirety.

More Stories from this section

family-dental
witywide