ജില്ലാ പ്രസിഡന്റ് ആയിരിക്കെ ടെൻഡറില്ലാതെ നിർമാണക്കരാർ നൽകി; പി.പി. ദിവ്യയ്ക്കെതിരെ അന്വേഷണവുമായി വിജിലൻസ്

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടന്ന ക്രമക്കേടിൽ പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന പരാതിയിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പി.പി. ദിവ്യ, ദിവ്യയുടെ ഭർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദു‌ൽ ലത്തീഫ് എന്നിവർക്കെതിരേയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കെ.എസ്.യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് ആണ് പരാതിക്കാരൻ. അതേസമയം, എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, അന്നത്തെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. ദിവ്യയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിലാണ് വിജലൻസ് അന്വേഷണത്തിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Construction contract awarded without tender during her tenure as District President; Vigilance initiates probe against P.P. Divya.

More Stories from this section

family-dental
witywide