ബെംഗളൂരുവിലെ ഡേ കെയറിൽ ആയമാരുടെ ക്രൂരത; കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം സ്പ്രേ ചെയ്യും

കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കുകയും ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിച്ചുംബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത. ഐടി കമ്പനിയായ കാപ് ജെമിനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേ കെയർ സെന്ററിലാണ് സംഭവം. വിഷയത്തിൽ അഞ്ച് ആയമാർ അറസ്‌റ്റിലായി. ഡേ കെയറിലെത്തുന്ന രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളോടാണ് ആയമാരുടെ ഈ ക്രൂരത.

കുഞ്ഞുങ്ങൾ കരയുമ്പോൾ തൂക്കിയെടുത്ത് വാഷിങ് മെഷീനിൽ ഇട്ട് അടയ്ക്കും. പേടിച്ചുകരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പൈപ്പിൽ നിന്ന് ശക്തമായി വെള്ളം ചീറ്റും. ബാത്ത് റൂമിൽ പൂട്ടിയിടും. ക്ലോസറ്റിന്റെ മുകളിലിരുത്തും. കുഞ്ഞുങ്ങളെ കഠിനമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്. കേസിൽ ആയ മാതയ മഞ്ജുള, വിജയലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവർക്കെതിരെയാണ് ചൈൽഡ് ഹെൽപ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുത്തിരിക്കുന്നത്.

Cruelty by caretakers at a Bengaluru day-care: crying children locked inside a washing machine and sprayed with water in their mouths.

More Stories from this section

family-dental
witywide