പത്തനംതിട്ട: മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഒരുങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല നട തുറന്നു. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും.
അതേസമയം, സുരക്ഷയ്ക്കായി ഒരേസമയം അയ്യായിരം പൊലീസുകാരെയാണ് സജ്ജമാക്കിയിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ഡ്യൂട്ടി ക്രമീകരണം. പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ. AI ക്യാമറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കുമെന്നും മിനിറ്റിൽ 75 തീർഥാടകരെയെങ്കിലും പതിനെട്ടാംപടി കയറ്റുകയാണ് ലക്ഷ്യമെന്ന് ക്രമസമാധാന ചുമതലയുള്ള ADGP പി വിജയൻ പറഞ്ഞു.
Days filled with devotion begin; Sabarimala temple doors open.












