
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി ഡാളസിൻ്റെ (KLS) ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. ഷാജു ജോണിൻ്റെ ആദ്യ കവിതാ സമാഹാരമായ ‘കോർമ്പൽ’ ആണ് ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. മെയ് 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗാർലൻഡിലുള്ള (1105 Stonewall St. 503AG, Garland TX-75043) ഹാളിൽ വെച്ചാണ് പരിപാടി നടക്കുക. കേരള ലിറ്റററി സൊസൈറ്റി പ്രസിഡൻ്റ് അനസൂയ മാമ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സാമുവേൽ പനവേലി (ലാൻ പ്രസിഡൻ്റ്), അഭിലാഷ് ചിറ്റേടത്തുകാട്ടിൽ, അനൂപ കോശി എന്നിവർ പുസ്തക ചർച്ചയ്ക്ക് നേതൃത്വം നൽകും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലിയുമായി (ഫോൺ: 9156136566) ബന്ധപ്പെടാവുന്നതാണ്.
Dallas Kerala Literary Society’s book discussion on May 17; Shaju John’s ‘Kormbal’ to be discussed















