പ്രഥമ മലയാളീ പിക്കൾ ബോൾ ലീഗ് ഷിക്കാഗോയിൽ

ഷിക്കാഗോ: ഷിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പ്രഥമ മലയാളീ പിക്കൾ ബോൾ ലീഗ് (എംപിഎൽ) ഡിസംബർ 19 തിയതി മൗണ്ട് പ്രോസ്‌പെക്റ്റിൽ ലോകോത്തര നിലവാരത്തിൽ പുതുതായി ആരംഭിച്ചിരിക്കുന്ന ദി പിക്ലറിൽ വച്ച് നടക്കും. പ്രാദേശിക ടൂർണമെന്റുകളുടെ ചരിത്രത്തിൽ തന്നേ ഏറ്റവും വലിയ ക്യാഷ് പ്രൈസ് $10000 ഉൾപ്പെടെ വിപുലമായ രീതിയിൽ ആണ് ലീഗ് ഒരുങ്ങുന്നത്. നോർത്ത് അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്പോർട്സ് ആണ് പിക്കൾ ബോൾ, വിശേഷിച്ചും യുവജനങ്ങൾക്കിടയിൽ.

രജിസ്‌ട്രേഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ടീമുകൾ രജിസ്റ്റർ ചെയ്‌തു തുടങ്ങിയതിന്റെ ആവേശത്തിലാണ് സംഘാടകർ. ഡബിൾസ് ഇനത്തിൽ – ഒരു ക്യാറ്റഗറിയിൽ ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്. ഏതു എക്സ്പീരിയൻസ് ലെവലിൽ ഉള്ളവർക്കും പങ്കെടുക്കാം, പ്രായ ഭേദമന്യേ ഏവരെയും സ്വാഗതം ചെയ്യുന്നതായി സി.എഫ്.സി പ്രസിഡന്റ് സുദീപ് മാക്കീൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 847-757-5981

Inaugural Malayali Pickleball League in Chicago

More Stories from this section

family-dental
witywide