‘കോമാളികൾ പുറത്തേക്ക്, രാജ്യസ്‌നേഹികളായ കൗബോയ്‌കൾ അകത്തേക്ക്…’ യു.എസ് സൈന്യത്തിലെ അഞ്ചിലൊന്ന് ജനറൽമാരെയും പുറത്താക്കി പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടൺ: യു.എസ് സൈന്യത്തിന്റെ ഉന്നത നേതൃത്വത്തിൽ വൻ ശുദ്ധീകരണം നടത്തി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ആകെ സൈനിക നേതൃത്വത്തിന്റെ 20 ശതമാനത്തോളം വരുന്ന ജനറൽമാരെയും അഡ്മിറൽമാരെയും ഉന്നത സിവിലിയൻ ഉദ്യോഗസ്ഥരെയും പദവികളിൽ നിന്ന് നീക്കിയതായി അദ്ദേഹം സ്ഥിരീകരിച്ചു. വിർജീനിയയിലെ മറൈൻ കോർപ്സ് ആസ്ഥാനത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് ഹെഗ്‌സെത് നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.

സൈന്യത്തിൽ “പോരാട്ട വീര്യം” തിരികെക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനകം തന്നെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഉൾപ്പെടെ 20 ഓളം ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനം നഷ്ടപ്പെടുകയോ അവർ രാജിവെക്കുകയോ ചെയ്തിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ പേര് ‘യുദ്ധ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

യു.എസ് സൈന്യം സാമൂഹിക നീതിയുടെ പേരിൽ അമിതമായി ‘വേക്ക്’ ആകുകയാണെന്നും തടിച്ച ജനറൽമാർ സൈന്യത്തിന് ചീത്തപ്പേരാണെന്നും ഹെഗ്‌സെത് കുറ്റപ്പെടുത്തി. തന്റെ നയങ്ങളോട് യോജിക്കാത്തവർക്ക് സൈന്യത്തിൽ സ്ഥാനമുണ്ടാകില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾ, അമിതഭാരമുള്ളവർ, താടി വളർത്തുന്നവർ എന്നിവരെ സൈന്യത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ആശയപരമായ കോമാളികൾക്ക് ഇനി സൈന്യത്തിൽ സ്ഥാനമില്ല. ടെസ്റ്റോസ്റ്റിറോൺ പരിശോധനയോടെ രാജ്യസ്‌നേഹികളായ കൗബോയ്‌കൾ അകത്തുവരും. വൈവിധ്യമല്ല, ഐക്യമാണ് നമ്മുടെ കരുത്ത്,” ഹെഗ്‌സെത് പറഞ്ഞു.

സൂപ്പർ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടുകളും ഡ്രോണുകളും യുദ്ധരംഗത്ത് അതിവേഗം വിന്യസിക്കുന്നതിനായി ‘ഓട്ടോണമസ് വാർഫെയർ കമാൻഡ്’ രൂപീകരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പ്രഖ്യാപിച്ചു. കൂടാതെ ഒരു പുതിയ മതകാര്യ ഓഫീസും യൂണിവേഴ്സിറ്റികളുമായി ചേർന്നുള്ള പുതിയ കേഡറ്റ് പ്രോഗ്രാമും ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ വൻകിട സൈനിക താവളത്തിനായി ഏറ്റവും മികച്ച നിർദ്ദേശങ്ങൾ സമർപ്പിക്കാൻ യു.എസ് സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

വിമർശനവുമായി പ്രതിപക്ഷം; വംശീയ അധിക്ഷേപമെന്ന് ആരോപണം

ഹെഗ്‌സെതിന്റെ നടപടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവന്നു. സൈന്യത്തിലെ ഏറ്റവും മികച്ചതും പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ളതുമായ നേതാക്കളെയാണ് ഹെഗ്‌സെത് പുകച്ചുപുറത്താക്കുന്നതെന്ന് അരിസോണയിൽ നിന്നുള്ള സെനറ്റർ മാർക്ക് കെല്ലി കുറ്റപ്പെടുത്തി. ഹെഗ്‌സെത് കറുത്തവർഗ്ഗക്കാരുടെയും സ്ത്രീകളുടെയും പ്രമോഷനുകൾ ബോധപൂർവ്വം തടയുകയാണെന്ന് എൻ.എ.എ.സി.പി (NAACP) ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. എന്നാൽ സൈനിക പ്രമോഷനുകളിൽ യോഗ്യതയ്ക്ക് മാത്രമാണ് മാനദണ്ഡമെന്ന് പെന്റഗൺ വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധം മാസങ്ങളായി നീളുന്നതും വെടിക്കോപ്പുകളുടെ ശേഖരം കുറയുന്നതുമായ ആഗോള പ്രതിസന്ധികൾക്കിടയിലാണ് യു.എസ് സൈന്യത്തിൽ ഈ അഭൂതപൂർവ്വമായ അഴിച്ചുപണി നടക്കുന്നത്.

Defense Secretary dismisses one-fifth of U.S. Army generals.

More Stories from this section

family-dental
witywide